ന്യൂഡല്‍ഹി: മിസോറാം മുന്‍ ഗവര്‍ണറും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഭര്‍ത്താവുമായ സ്വരാജ് കൗശല്‍ അന്തരിച്ചു. 73 വയസായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വരാജ് കൗശലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മകള്‍ ബന്‍സുരി സ്വരാജ്, എംപിയാണ്.
1990-ൽ മിസോറാം ഗവർണറായി നിയമിതനായ സ്വരാജ് കൗശൽ ഗവർണർ സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. 37-ാം വയസിലായിരുന്നു സ്വരാജ് കൗശലിനെ മിസോറാം ഗവർണറായി നിയമിച്ചത്. 1993 വരെ സ്ഥാനത്ത് തുടർന്നു. സോഷ്യലിസ്റ്റായിരുന്ന കൗശൽ തന്റെ 34-ാം വയസിലായിരുന്നു സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനായി നിയമിതനായത്.
1987 ൽ അഡ്വക്കേറ്റ് ജനറലായ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായിരുന്നു. 1998 നും 2004 നും ഇടയിൽ ഹരിയാന വികാസ് പാർടിയുടെ നേതാവും പാർലമെന്റ് അംഗവുമായിരുന്നു. 1998-99 ലും 2000-2004 ലും രാജ്യസഭാംഗമായിരുന്നു.
1952-ൽ ഹിമാചൽ പ്രദേശിലെ സോളനിൽ ജനിച്ച സ്വരാജ് കൗശൽ, ചണ്ഡീഗഡിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി. 1975 ലായിരുന്നു സുഷമ സ്വരാജിനെ വിവാഹം കഴിച്ചത്.
സ്വരാജ് കൗശലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.
SUMMARY: Swaraj Kaushal passes away
ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…
തിരുവനന്തപുരം: ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒമ്പതാം ദിവസവും പോലീസിന് കണ്ടെത്താനായില്ല. ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍…
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റിൽ. ചേളന്നൂർ…
ബെംഗളൂരു കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന കേസിന് ഹൈക്കോടതി സ്റ്റേ. കുമാരസ്വാമിയുടെ ഹർജിയിലാണ് ഹൈക്കോടതി കേസിൽ…
ബെംഗളൂരു: അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചില്‍ പോലീസ് നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപവിലമതിക്കുന്ന 28 സിം ബോക്സുകളും വിവിധ സേവനദാതാക്കളുടെ…
ബെംഗളൂരു: ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി ബെംഗളൂരുവില്‍ ഭാര്യയും ഭർത്താവും അറസ്റ്റിൽ. കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്കും ഭാര്യ സിമ്രാനുമാണ്…