കൈയേറ്റം ചെയ്തെന്നെ ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡല്‍ഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ പേഴ്സണല്‍ സ്റ്റാഫ് അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ പിഎ ബിഭവ്കുമാറിനെയാണ് ഡല്‍ഹി പോലീസ് കെജ്രിവാളിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്‌ച അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍വച്ച് പിഎ ആക്രമിച്ചുവെന്നാണ് മലിവാളിന്റെ പരാതി. സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് പോലീസിന്റെ റിപ്പോർട്ട് തേടിയിരുന്നു. ബിഭവ് കുമാറിനെതിരെ നരഹത്യാക്കുറ്റമുള്‍പ്പെടെ ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. മലിവാളിനെതിരെ ബിഭവ് കുമാറും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ മലിവാളിനെയും കൂട്ടി കെജ്രിവാളിന്റെ വസതിയിലെത്തിയ ഡല്‍ഹി പോലീസും ഫൊറൻസിക് സംഘവും ക്രൈം സീൻ പുനഃസൃഷ്‌ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാൻ നീക്കം തുടങ്ങിയിരിക്കുകയാണ്. ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കും. തീസ് ഹസാരി കോടതിയില്‍ മലിവാള്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി…
കൊച്ചി: ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. താൻ മരിച്ചാല്‍…
ന്യൂഡൽഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ കേരള സിലബസ് വിദ്യാർഥികള്‍ നല്‍കിയ ഹർജി തള്ളി സുപ്രിംകോടതി. ഈ വർഷം ഇടപെടാനാവില്ലെന്ന്…
കൊച്ചി: ഗതാഗത വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹരജികളിലാണ് ഹൈക്കോടതി നടപടി.…
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താന്‍ മൃഗസംരക്ഷണ-തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.…
കൊച്ചി: ശബരിമലയില്‍ പോലീസിന്റെ സാധനങ്ങള്‍ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാക്ടറില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്ത എ ഡി…