മന്ത്രി ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാർ ഇടിച്ചു, കാറും ഡ്രൈവറും കസ്റ്റഡിയിൽ

തിരുവനന്തപുരം: സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം വെയിലൂരിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.  കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു മന്ത്രി. കല്ലമ്പലത്ത് എത്തിയപ്പോൾ മന്ത്രിയുടെ വാഹനത്തിന് തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. ഇതോടെ പിന്നാലെയെത്തിയ മന്ത്രിയുടെ വാഹനം മുൻപിലെ കാറിലിടിച്ചു.

അപകടത്തിൽ ഇരു വാഹനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചതല്ലാതെ യാത്രക്കാർക്ക് ആർക്കും പരുക്കേറ്റില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ മന്ത്രി അതേ വാഹനത്തിൽ തന്നെ തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.

അപകടത്തിന് കാരണമായ മുൻപിലെ വാഹനത്തിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്. അപ്രതീക്ഷിതമായി ബ്രേക്ക് ഇട്ടതാണ് അപകടത്തിന് വഴിവെച്ചത്. ഇതേത്തുടർന്ന് വാഹനവും ഡ്രൈവറെയും കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.
SUMMARY: Swift car hits Minister Chinjurani’s vehicle, car and driver in custody

Hot this week

സാങ്കേതിക തകരാര്‍: കണ്ണൂര്‍ – ജിദ്ദ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം...

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം

ഡല്‍ഹി: നീറ്റ് യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ചാ പ്രചാരണങ്ങളും...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന്...

‘വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ് പറയണം’; വെള്ളാപ്പള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ പി. ശശി

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ്...

‘ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച്‌ അറിയില്ല’; ശ്വേതാ മേനോന്‍റെ മൊഴി

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്തു. നടി അൻസിബ...

അജേഷ് പത്മ കവിതാ പുരസ്‌കാരം രമാ പിഷാരടിക്ക്

ബെംഗളൂരു: നാലാമത് അജേഷ് പത്മ കവിതാ പുരസ്‌കാരം ബെംഗളൂരുവിലെ എഴുത്തുകാരിയായ രമാ...

കണ്ണൂരില്‍ നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല

കണ്ണൂര്‍: ജില്ലയിലെ മൊകേരിയില്‍ ഷിഗെല്ല രോഗബാധ. നാലും എട്ടും വയസ്സുള്ള രണ്ട്...

Related Articles

Popular Categories