തിരുവനന്തപുരം: കേരളത്തിലുടനീളമുള്ള കൂടുതല്‍ സ്‌കൂളുകളിലേക്ക് നീന്തല്‍ പരിശീലനം വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നീന്തല്‍ പരിശീലനത്തിലൂടെ നമ്മള്‍ ഒരു ജീവിത നൈപുണ്യം പഠിപ്പിക്കുക മാത്രമല്ല, നമ്മുടെ ഭാവി സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
നീന്തല്‍ പഠിച്ചാല്‍ അവശ്യഘട്ടങ്ങളില്‍ സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാനുമുള്ള ആത്മവിശ്വാസവും കഴിവും നേടിയെടുക്കാന്‍ കഴിയും. ആരോഗ്യം, ശാരീരിക ക്ഷമത, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വികസിപ്പിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന വിശാലവും പ്രവര്‍ത്തനപരവുമായ വീക്ഷണത്തോടെയാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നേമം മണ്ഡലത്തിലെ നെടുങ്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ നിര്‍മാണം പുരോഗമിക്കുന്ന നീന്തല്‍ കുളത്തില്‍ കുട്ടികള്‍ക്ക് മാത്രമല്ല അമ്മമാര്‍ക്കും നീന്തല്‍ പരിശീലനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
TAGS : V SHIVANKUTTY
SUMMARY : Swimming training will be expanded in schools; Minister V. Sivankutty
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത…
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന…
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…