ബെംഗളൂരു: ബെംഗളൂരുവിലെ റെയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ റെയിൽ ടെർമിനൽ സ്ഥാപിക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റയിൽവേ (എസ്ഡബ്ല്യൂആർ). ദേവനഹള്ളിക്ക് സമീപം റെയിൽ ടെർമിനൽ നിർമിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിനായി വൈകാതെ സാധ്യതാ പഠനം ആരംഭിക്കും. കുറഞ്ഞത് 1,500 കോടി രൂപ ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കുക ലക്ഷ്യമിട്ടാണ് റെയിൽ ടെർമിനൽ സ്ഥാപിക്കാൻ റെയിൽവേ ബോർഡ് ആലോചിക്കുന്നത്. ടെർമിനൽ ഒരുങ്ങുന്നത് ആയിരം ഏക്കർ ഭൂമിയിലാണെന്ന പ്രത്യേകതയുണ്ട്.
1,000 ഏക്കർ ഭൂമിയിൽ വ്യാപിച്ച് കിടക്കുന്ന ടെർമിനൽ പദ്ധതിയിൽ 16 പ്ലാറ്റ്‌ഫോമുകളും 20 സ്റ്റെബ്ലിങ് ലൈനുകളും 10 പിറ്റ് ലൈനുകളുമുണ്ടാകും. സർവീസ് പൂർത്തിയാക്കിയ ശേഷം ട്രെയിനുകൾ പാർക്ക് ചെയ്യാനാണ് സ്റ്റെബ്ലിങ് ലൈനുകൾ ഉപയോഗിക്കുന്നത്. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായാണ് പിറ്റ് ലൈനുകൾ ഉപയോഗിക്കുന്നത്.
TAGS: BENGALURU | RAIL TERMINAL
SUMMARY: SWR plans new railway terminal in Bengaluru
ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…