ബെംഗളൂരു: കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ. ഹൊസൂർ സ്വദേശിയായ മുരുഗേഷ് എം. (29) ആണ് അറസ്റ്റിലായത്. ഈ വർഷം ഫെബ്രുവരി മുതൽ വൈറ്റ്ഫീൽഡിലെ ടെക്നിക്കോളർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തു വരികയായിരുന്നു.
തക്കാളി കൃഷിയിലും സൈബർ സെൻ്റർ ബിസിനസ്സിലും പണം നഷ്ടപ്പെട്ടതോടെയാണ് മുരുഗേഷ് മോഷണം നടത്താൻ തീരുമാനിച്ചത്. മുരുഗേഷിന് 25 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയതിനാൽ കമ്പനിയുടെ ലാപ്‌ടോപ്പുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം മുരുഗേഷിനായിരുന്നു. ഇതിനിടെയാണ് ഹൈ എൻഡ് ലാപ്ടോപ്പുകൾ ഇയാൾ മോഷ്ടിച്ച് വിൽപന നടത്തിയത്.
ഹൊസൂരിലെ റിപ്പയർ ഷോപ്പിലാണ് മുരുഗേഷ് ഇവ വിറ്റത്. കമ്പനിയിലെ സിസിടിവി കാമറ പരിശോധിച്ചതിൽ നിന്നുമാണ് മുരുഗേഷ് മോഷണം നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് കമ്പനി മാനേജ്മെന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. മുരുഗേഷിൽ നിന്ന് അഞ്ച് ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഹൊസൂരിലെ കരിഞ്ചന്തയിൽ 45 ലാപ്‌ടോപ്പുകൾ വിറ്റതായി ഇയാൾ സമ്മതിച്ചു. മോഷ്ടിച്ച ലാപ്‌ടോപ്പുകളുടെ ആകെ മൂല്യം 22 ലക്ഷം രൂപയാണ്.
TAGS: BENGALURU | ARREST
SUMMARY: System admin arrested for stealing laptops from company
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…
ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…
വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…
തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന്…