തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഓഫീസ് വഴിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.വി. അനുപമ ഐ.എ.എസിനെ മാറ്റി. കേന്ദ്ര സർവീസിലെ ഡെപ്യൂട്ടേഷനു ശേഷം മടങ്ങിയെത്തിയ ഡി. ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറി.
പൊതുഭരണ വകുപ്പാണ് ഉദ്യോഗസ്ഥരുടെ പുനഃസംഘടന സംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ടി.വി. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഇതിനുപുറമെ, ഗതാഗത വകുപ്പിന് കീഴിലുള്ള ഏവിയേഷൻ, മെട്രോ, റെയില്‍വേ എന്നിവയുടെ മുഴുവൻ സമയ അധിക ചുമതലയും ഇവർ തുടർന്നും വഹിക്കും.
പുതിയ ഗതാഗത സെക്രട്ടറിയായ ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെയും, ഏവിയേഷൻ, മെട്രോ, റെയില്‍വേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
SUMMARY: T.V. Anupama removed from the post of Transport Secretary















