സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നല്‍കി ഇന്ത്യ. ഹരാരെ സ്‌പോർട്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ 100 നൂറ് റൺസിന് ഇന്ത്യ സിംബാബ്‍വെയെ മുട്ട് കുത്തിച്ചു. ഇന്ത്യ ഉയർത്തിയ 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്‌ക്ക് 134 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 47 പന്തിൽ 100 റൺസെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. സ്‌കോർ- ഇന്ത്യ: 234/2, സിംബാബ്‌വെ: 100/10.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിഭിന്നമായി ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ ആദ്യം തന്നെ പുറത്തായെങ്കിലും ഓപ്പണറായ അഭിഷേക് ശർമ അടിച്ചു തകർക്കുകയായിരുന്നു. അഭിഷേകിനൊപ്പം റിതുരാജ് ഗെയ്‌ക്‌വാദ് (47 പന്തിൽ 77), റിങ്കു സിങ് (22 പന്തിൽ 48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിനെത്തിയ സിംബാബ്‌വെയ്‌ക്ക് മുഴുവൻ വിക്കറ്റും നഷ്‌ടമായി 19-ാം ഓവറിൽ കളിയവസാനിപ്പിക്കേണ്ടി വന്നു. മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്‌ത്തി. അഭിഷേക് ശർമയാണ് കളിയിലെ താരം. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര 1-1 നിലയിലായി.
<BR>
TAGS : T20 | ZIMBABWE-INDIA | CRICKET
SUMMARY : T20 india win by-100 runs against Zimbabwe
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…