മുംബൈ: 2026 ലെ ടി20 ലോകകപ്പിനുള്ള സന്നാഹ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ. ന്യൂസിലാന്‍ഡിനെതിരെ എട്ട് മത്സരങ്ങളടങ്ങിയ വൈറ്റ്-ബോള്‍ പരമ്പര നടത്തും. കിവീസിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ അവസാന ടി20 മത്സരം തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. അടുത്ത വര്‍ഷം ജനുവരി 11ന് ബറോഡയിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനത്തിന് ജനുവരി 14നാണ് രാജ്കോട്ട് വേദിയാകും. മൂന്നാം ഏകദിനം 18ന് ഇന്‍ഡോറില്‍ നടക്കും.
ജനുവരി 21നാണ് ടി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്. നാഗ്പൂരിലാണ് മത്സരം. രണ്ടാം 23ന് റായ്പൂരില്‍ നടക്കും. 25ന് നടക്കുന്ന മൂന്നാം ടി20യ്ക്ക് ഗുവാഹത്തിയും വേദിയാകും. നാലാം ടി20 28ന് വിശാഖപട്ടണത്താണ്. ജനുവരി 31ന് നടക്കുന്ന മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. മലയാളി താരം സഞ്ജു സാംസൺ സന്നാഹ മത്സരത്തിനുള്ള ടി20 ടീമിലിടം പിടിക്കാൻ സാധ്യതയുണ്ട്. ടീമിലിടം ലഭിച്ചാൽ സ്വന്തം നാട്ടിൽ കളിക്കാനുള്ള അവസരമാണ് സഞ്ജുവിന് ലഭിക്കുക.
SUMMARY: T20 World Cup 2026; BCCI announces warm-up series, Thiruvananthapuram to be the venue
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ.…
മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരുക്കേറ്റു. ഇവർ…
തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ…
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ…
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്കാര നേട്ടത്തില്‍ നടന് മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന്…