ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടി. രോഹിത് ശർമ്മ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ്. യുസ്വേന്ദ്ര ചഹലിനും ടീമില്‍ ഇടം നേടി.
ഐപിഎല്ലിലെ മോശം പ്രകടനം കെഎല്‍ രാഹുലിന് തിരിച്ചടിയായി. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനാണ് സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. രാജസ്ഥാൻ റോയല്‍സ് താരം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി.
ചാഹലിനെ കൂടാതെ കുല്‍ദീപ് യാദവും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തി. അക്‌സർ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവർ സ്പിൻ ഓള്‍റൌണ്ടർമാരായുണ്ട്. ജൂണ്‍ അഞ്ചിന് അയര്‍ലണ്ടിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനെതിരെ ജൂണ്‍ ഒമ്പതിനും അമേരിക്കയ്‌ക്കെതിരെ ജൂണ്‍ 12 നും കാനഡക്കെതിരെ ജൂണ്‍ 15 നും ഇന്ത്യ കളിക്കും.
തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള ടൂര്‍ ടൈംസ് ഓണം സ്പെഷ്യല്‍ എസി ടൂറിസ്റ്റ് ട്രെയിന്‍ പ്രഖ്യാപിച്ചു.…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സ് പദ്ധതിപ്രചാരണ മാസാ ചരണത്തിന്റെ ഭാഗമായി വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയിലെ മലയാളി സംഘടനയായ കേരളീയ സംസ്‌കൃതിക് സംഘ്…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ അൾസൂരു ഗുരു മന്ദിരത്തിൽ രാമായണ മാസാചരണത്തിന് ജൂലൈ 17 തുടക്കമാകും. വ്യാഴാഴ്ച രാവിലെ ഗുരു…
ബെംഗളൂരു: സമന്വയ എസ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറ ഹള്ളി ഭാഗ് അബീഗരെ സ്ഥാനീയ സമതിയുടെ നേതൃത്വത്തിൽ യുവ സാരഥി…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി ടി പി വേണുഗോപാലൻ എഴുതിയ തായ് പരദേവത എന്ന കഥയെ അടിസ്ഥാനമാക്കി കഥാവായനയും സംവാദവും സംഘടിപ്പിച്ചു.…
തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരിയെ (44) മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി…