ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സരിതാ വിഹാറില്‍ ട്രെയിനില്‍ തീപിടുത്തം. തുഗ്ലക്കാബാദ്-ഓഖ്ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 12280 താജ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരിതാ വിഹാറില്‍ തിങ്കളാഴ്ച വൈകീട്ട് 4.24 നായിരുന്നു സംഭവം. നാല് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമില്ലെന്ന് റെയിൽവേ ഡി.സി.പി കെ.പി.എസ് മൽഹോത്ര സ്ഥിരീകരിച്ചു. യാത്രക്കാർ മറ്റ് കോച്ചുകളിലേക്ക് മാറുകയും ട്രെയിനിൽ നിന്ന് ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ചെയർ കാറുള്ള ജനറൽ കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
<br>
TAGS : ACCIDENT, FIRE BREAKS OUTS, DELHI, RAILWAY
KEYWORDS : Taj Express train catches fire in Delhi
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72)…
ന്യൂഡല്‍ഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി…