ചെന്നൈ: കടലൂര്‍ ജില്ലയിലെ ചിദംബരത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും രണ്ടുവയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. മയിലാടുംതുറൈ ജില്ലയിലെ നക്കമ്പാടി ഗ്രാമത്തിലെ മുഹമ്മദ് അന്‍വര്‍ (56). യാസര്‍ അറാഫത്ത് (40), ഷാഹിദാ ബീഗം (62), സരബാദ് നിഷ (30), അബലന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്.
ചെന്നൈയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിനെ് കാണാന്‍ പോയി മടങ്ങുകയായിരുന്നു കുടുംബം. മുഡ്ലൂര്‍ ബൈപ്പാസില്‍ ആനയാങ്കുപ്പം ഗ്രാമത്തിന് സമീപത്തുവച്ച് കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയും ഉറക്കക്കുറവുമാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
TAGS : TAMILNADU | ACCIDENT | DEAD
SUMMARY : Car and lorry collision; Five members of a family died
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…