ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചു. തമിഴ്നാട് നാമക്കല്‍ സ്വദേശി ഡോ. ശരണിത (32) ആണ് മരിച്ചത്. ഇവർ ചെന്നൈയിലെ കില്‍പോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയതായിരുന്നു. അയനാവരത്തെ ഹോസ്റ്റല്‍ മുറിയില്‍ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു മരണം.
ഭർത്താവ് ഒട്ടേറെ തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് മുറിയിലെത്തി നോക്കിയപ്പോള്‍ ചാർജർ കയ്യില്‍ പിടിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഡോക്ടർ ഉദയകുമാറാണ് ഭർത്താവ്. 5 വയസ്സുള്ള കുട്ടിയുണ്ട്.
കൊച്ചി: താരസംഘടനയായ അമ്മയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേതാ മേനോനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്…
മോസ്കോ: റഷ്യൻ വിമാനം തകർന്നുവീണ് 49 മരണം. സൈബീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അങ്കാര എയർലൈനിന്റെ എൻ-24 വിമാനമാണ് തകർന്നത്. വിമാനത്തില്‍…
ലഖ്നൗ: ഉത്തർപ്രദേശില്‍ റാംപൂരില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിനോട് അച്ഛന്‍റെ ക്രൂരത. കുഞ്ഞിനെ തലകീഴായി പിടിച്ച് അച്ഛന്‍…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണം ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്…
ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ ആരോപണ വിധേയരെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. 12 പ്രതികളെ…
ജോർജിയ: ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പെണ്‍കുട്ടിയായി ദിവ്യ ദേശ്മുഖ്. 19 കാരിയായ…