കണ്ടെത്തുമ്പോൾ ഭക്ഷണം കഴിക്കാത്തതിനാൽ കുട്ടി തീരെ അവശയായിരുന്നുവെന്ന് വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ആർ.പി.എഫ്. ഉദ്യോഗസ്ഥർ കുട്ടിക്കു ഭക്ഷണം വാങ്ങിനൽകി. പിന്നീട് കുട്ടി ഉറങ്ങി.
തിരുവനന്തപുരം: കഴക്കുട്ടത്തുനിന്ന് വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിദ് തംസുമിനെ 37 മണിക്കൂറിന് ശേഷം കണ്ടെത്തി. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് താംബരം എക്സ്പ്രസിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി തസ്മിദ് തംസുമി തന്നെയെന്ന് സ്ഥിരീകരിച്ചതോടെ കഴക്കൂട്ടം വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലർച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. വേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോർബ ട്രെയിനിലാണ് യാത്ര തിരിച്ചത്. വനിതാ പോലീസ് ഉൾപ്പെടെ നാല് പേരാണ് പോകുന്നത്. കുട്ടി ഇപ്പോൾ അവിടെത്തെ പോലീസ് സംരക്ഷണയിലാണ്. വെെദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്. അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മൂത്തമകള്‍ തസ്മിത് തംസിയെയാണ് കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അന്‍വര്‍ ഹുസൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കണ്ടെത്തുമ്പോൾ ഭക്ഷണം കഴിക്കാത്തതിനാൽ കുട്ടി തീരെ അവശയായിരുന്നുവെന്ന് വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ആർ.പി.എഫ്. ഉദ്യോഗസ്ഥർ കുട്ടിക്കു ഭക്ഷണം വാങ്ങിനൽകി. പിന്നീട് കുട്ടി ഉറങ്ങി.
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…