ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയൻസസിന്റെ (ടി.ഐ.എസ്.എസ്) ഇന്ത്യയിലുടനീളമുള്ള ക്യാമ്പസുകളിലെ നൂറോളം അധ്യാപക-അനധ്യാപക ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. 55 അധ്യാപകരെയും അറുപതിനടുത്ത് അനധ്യാപക ജീവനക്കാരെയുമാണ് ടിസ് പുറത്താക്കിയത്.
ടിസിൻറെ വിവിധ ക്യാമ്പസുകളിലായി ഒരു ദശാബ്ദത്തിലേറെ കരാർ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്നവരും പുറത്താക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അവരുടെ ശമ്പളം നല്‍കുന്ന ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റില്‍ നിന്ന് ഗ്രാന്‍ഡ് ലഭിക്കാത്തതാണ് പിരിച്ചുവിടലിന് കാരണമായി ടിസ് അധികൃതർ പറയുന്നത്. നടപടിയെ അപലപിച്ച് ടിസിലെ വിദ്യാർഥികളുടെ കൂട്ടായ്മയായ പ്രോഗ്രസിവ് സ്റ്റുഡന്റസ് ഫോറം കഴിഞ്ഞ ദിവസംതന്നെ രംഗത്തെത്തിയിരുന്നു.
പിരിച്ചുവിട്ട അധ്യാപകരില്‍ 20 പേർ മുംബൈ, 15 പേർ ഹൈദരാബാദ്, 14 പേർ ഗുവാഹത്തി, ആറുപേർ തുള്‍ജാപൂർ എന്നീ ക്യാമ്പസുകളില്‍ നിന്നുള്ളവരാണ്. 2023 ജൂണിലാണ്, കേന്ദ്രത്തില്‍നിന്ന് 50 ശതമാനത്തിലധികം ധനസഹായം സ്വീകരിക്കുന്ന മറ്റ് കല്‍പ്പിത സർവകലാശാലകള്‍ക്കൊപ്പം ടിസ്സിനെ കേന്ദ്ര സർക്കാരിൻ്റെ നിയമന പരിധിയില്‍ കൊണ്ടുവന്നത്.
അതിനുപിന്നാലെ നടത്തിയ കൂട്ടപിരിച്ചുവിടലിന് പക്ഷേ അതുമായി ബന്ധമൊന്നുമില്ലെന്നാണ് ടിസ് അധികൃതരുടെ വാദം. യുജിസി സ്ഥിരം ഫാക്കല്‍റ്റികളല്ലാത്തവരെയാണ് നിലവില്‍ പുറത്താക്കിയിരിക്കുന്നത്. കരാർ ജീവനക്കാരുടെ ശമ്പള ആവശ്യങ്ങള്‍ക്കായി ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റില്‍ നിന്നുള്ള ഗ്രാന്‍ഡ് അനുവദിക്കുന്നതിന് നിരവധി ചർച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നാണ് ടിസ് രജിസ്ട്രാർ അനില്‍ സുടാർ ചൂണ്ടിക്കാണിക്കുന്നത്.
TAGS : TATA | INSTITUTION | EMPLOYEES | DISMISSED
SUMMARY : Around 100 employees were dismissed at Tata Institute
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…