ബെംഗളൂരു: മുൻ കോൺഗ്രസ് എംപി ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോകൾ പോസ്റ്റ് ചെയ്ത അധ്യാപിക അറസ്റ്റിൽ. ഡി. കെ. സുരേഷിന്റെ അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. മൈസൂരുവിലെ സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന പവിത്രയാണ് പിടിയിലായത്. ഏപ്രിൽ എട്ടിനാണ് പവിത്ര ഡി. കെ. സുരേഷിന്റെ ഭാര്യയാണെന്ന് കാട്ടി വീഡിയോ ചിത്രീകരിച്ചത്.
അയൽക്കാർ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഇതിൽ നിന്ന് രക്ഷ നേടാനാണ് താൻ ഇത്തരത്തിലൊരു വീഡിയോ പോസ്റ്റ് ചെയ്തതെന്നും പവിത്ര പോലീസിനോട് പറഞ്ഞു. പവിത്രയും ഡി.കെ. സുരേഷുമായുള്ള ഫോട്ടോ എഡിറ്റ് ചെയ്താണ് ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ സംഭവം ഡി. കെ. സുരേഷിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്നാണ് അഭിഭാഷകൻ പോലീസിൽ പരാതി നൽകിയത്.
TAGS: KARNATAKA | ARREST
SUMMARY: Govt school teacher arrested for posting videos claiming to be Congress leader DK Suresh’s wife
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…