LATEST NEWS

ഓണാഘോഷത്തിന് പോകുന്നതിനിടെ വാഹനം ഇടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്‌: കോളേജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ സ്‌കൂട്ടർ അപകടത്തില്‍പ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂർ സ്വകാര്യ കോളേജിലെ അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി ആൻസി (36) ആണ് മരിച്ചത്.

ദേശീയപാതയില്‍ കഞ്ചിക്കോട് റെയില്‍വെ സ്‌റ്റേഷൻ ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. ഇടിയുടെ അഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആൻസിയുടെ കൈ വേർപെട്ടു. ഇടിച്ച വാഹനം ഏതാണെന്ന് വ്യക്തമല്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

SUMMARY: Teacher dies after being hit by vehicle while on her way to Onam celebrations

NEWS BUREAU

Recent Posts

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രണ്ട് പേരും…

28 minutes ago

തിരുവനന്തപുരത്ത് മകന്റെ മര്‍ദ്ദനമേറ്റ് അച്ഛൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ചപ്പാത്ത് വഞ്ചിക്കുഴിയിലാണ് സംഭവം. വഞ്ചിക്കുഴി മാർത്തോമാ പള്ളിക്ക്…

46 minutes ago

വോട്ടർ അധികാർ യാത്രയ്ക്ക് പട്‌നയിൽ ഉജ്വല സമാപനം

പറ്റ്ന: ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍…

2 hours ago

സൂറത്തിൽ വസ്ത്രനിർമാണശാലയില്‍ സ്ഫോടനം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വസ്ത്രനിർമാണശാലയിലു ണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. ജൊൽവ ഗ്രാമത്തിലെ സന്തോഷ് തുണിമില്ലിൽ ആണ് സ്‌ഫോടനമുണ്ടായത്.…

2 hours ago

ഇന്ത്യൻ നിലപാടിന് അംഗീകാരം; പഹൽഗാം ഭീകരക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി

ന്യൂഡൽഹി: പഹൽഗാം ഭീകരക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി. ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാടിനാണ് ഷാങ്ഹായ് ഉച്ചകോടിയിൽ (എസ്.സി.ഒ) അംഗീകാരം ലഭിച്ചത്. ഭീകരതയിൽ ഇരട്ടത്താപ്പ്…

3 hours ago

ബെംഗളൂരുവില്‍ പെയിംഗ് ഗസ്റ്റായ സ്ത്രീയുടെ മുറിയില്‍ കയറിയയാള്‍ ലൈംഗികാതിക്രമം നടത്തി; എതിര്‍ത്തപ്പോള്‍ കൊള്ളയടിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ അതിക്രമിച്ചുകടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി 21കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം. ഓഗസ്റ്റ് 29ന് ബിടിഎം ലേഔട്ടിലാണ്…

3 hours ago