ജോലിസമയത്ത് കാന്‍ഡി ക്രഷ് കളിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ സർക്കാർ സ്‌കൂളിലെ അധ്യാപകനായ പ്രിയം ഗോയലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പൻസിയ സ്കൂളില്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ വിദ്യാര്‍ഥികളുടെ നോട്ട് ബുക്കില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തിയതോടെയാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്.
അധ്യാപകന്‍റെ ഫോണ്‍ ഇൻസ്റ്റാഗ്രാം, യൂട്യൂബ്, വാട്ട്‌സ്ആപ്പ്, മറ്റ് ഗെയിം ആപ്പുകള്‍ എന്നിവക്കായി മാറ്റിവച്ചിരിക്കുകയാണെന്നും ജോലി സമയത്ത് രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിച്ചതായും പരിശോധനയില്‍ കണ്ടെത്തി. “അധ്യാപകർ വിദ്യാർഥികളുടെ ഗൃഹപാഠം പരിശോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും വേണം. കൂടാതെ, മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒരു പ്രശ്നമല്ല, എന്നാൽ സ്കൂൾ സമയങ്ങളിൽ വ്യക്തിപരമായ കാര്യത്തിന് അവ ഉപയോഗിക്കുന്നത് ശരിയല്ല,” രാജേന്ദ്ര പൻസിയ പറഞ്ഞു.
പന്‍സിയ ആറ് കുട്ടികളുടെ നോട്ട് ബുക്കുകള്‍ പരിശോധിച്ചപ്പോള്‍ നിരവധി തെറ്റുകള്‍ കണ്ടെത്തി. ആറ് പേജുകള്‍ പരിശോധിച്ചപ്പോള്‍ 95 തെറ്റുകളാണ് കണ്ടെത്തിയത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച പന്‍സിയ പ്രിയം ഗോയലിൻ്റെ ഫോൺ പരിശോധിക്കുകയും ചെയ്തു.സ്കൂൾ സമയത്തിൻ്റെ അഞ്ചര മണിക്കൂറിൽ, പ്രിയം ഗോയൽ ഏകദേശം രണ്ട് മണിക്കൂറോളം കാൻഡി ക്രഷ് കളിക്കുകയും 26 മിനിറ്റ് ഫോണിൽ സംസാരിക്കുകയും 30 മിനിറ്റോളം സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുകയും ചെയ്തു.തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും തുടർന്ന് അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
<br>
TAGS : CANDYCRUSH | SUSPENDED | UTTAR PRADESH
SUMMARY : Teacher suspended for playing Candy Crush during work
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…