Categories: KERALATOP NEWS

‘മദ്രസകള്‍ അടച്ചുപൂട്ടുന്നത് അപകടകരം; പഠിപ്പിക്കുന്നത് മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല’- മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം : ഇന്ത്യയിലെ മദ്രസകള്‍ അടച്ച്‌ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിലപാടിനെതിരെ മന്ത്രി ഗണേഷ്‌കുമാർ. മദ്രസകളില്‍ നിന്നാണ് കുട്ടികള്‍ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. എല്ലാ മതങ്ങളും ആത്മീയ പഠനക്ലാസ് കുഞ്ഞുങ്ങള്‍ക്ക് നല്‍കണം. ദൈവം നല്ലതെന്ന് പഠിക്കാൻ കുഞ്ഞുങ്ങള്‍ക്ക് കഴിയാതെ പോകുമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “വേദ പഠന ക്ലാസാണ് അല്ലാതെ മതപഠന ക്ലാസ്സല്ല. മദ്രസകളില്‍ പഠിപ്പിക്കുന്നത് എന്താണ് ഖുർആനിലെ സന്ദേശം എന്നാണ്. എല്ലാ മതങ്ങള്‍ക്കും കുട്ടികള്‍ക്കിടയില്‍ ആത്മീയ പഠനക്ലാസ്സുകള്‍ നടത്താം. മതപഠന ക്ലാസ്സെന്ന വാക്ക് തെറ്റാണ്, അത് മാറ്റി ആത്മീയ പഠന ക്ലാസ്സ് ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും എല്ലാവരും നടത്തണം കുഞ്ഞുങ്ങളുടെ ഇടയില്‍. ഏത് മതത്തിന്റെ ആത്മീയത എടുത്തുപടിച്ചാലും അത് ഒന്നാണ്. അതിന്റെ പേരില്‍ കലഹിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണം. സണ്‍ഡേ സ്കൂളില്‍ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. ആത്മീയമായ അറിവ് ലഭിക്കാനാണ് ഇതൊക്കെ നടത്തുന്നത്. അല്ലാതെ ക്രിസ്ത്യാനി ആരെന്ന് പഠിപ്പിക്കാനോ, ക്രിസ്ത്യാനികളെല്ലാം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കണ്ടാല്‍ തിരിഞ്ഞുനടക്കണം എന്നുമല്ല പഠിപ്പിക്കുന്നത്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തില്‍ പഠിപ്പിക്കണം” ഗണേഷ്‌ കുമാർ പറഞ്ഞു.

TAGS : KB GANESH KUMAR | MADRASA
SUMMARY : ‘Closing madrasas is dangerous; Teaching is not to divide religions’- Minister KB Ganesh Kumar

Savre Digital

Recent Posts

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…

44 minutes ago

സ്വിറ്റ്സര്‍ലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…

2 hours ago

നേത്രാവതി, മത്സ്യഗന്ധ എക്സ്​പ്രസ് ഒരുമാസത്തേക്ക് പൻവേൽ ജങ്​ഷന്‍ വരെ മാത്രം

മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…

2 hours ago

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…

2 hours ago

ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം; പിറന്നാള്‍ ദിനത്തില്‍ ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസണ്‍ന്റെ മകൾ എമിലിയ (ഒന്ന്)…

2 hours ago

ഇ​റാ​നി​ൽ വ​ൻ പ്ര​ക്ഷോ​ഭം; സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെഹ്റാൻ: ഇ​റാ​നി​ൽ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നുള്ള വി​ല​ക്ക​യ​റ്റ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേ​ർ കൊ​ല്ലപ്പെട്ടു. പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ…

3 hours ago