ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IXO61) വിമാനമാണ് പറന്നുയർന്ന അതേ വിമാനത്താവളത്തിൽ ഇറക്കിയത്.
ഉച്ചയ്ക്ക് 12.45 ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകി ഉച്ചയ്ക്ക് 1.55 നാണ് പറന്നുയർന്നത്. വിമാനത്തിൽ ഏകദേശം 160 യാത്രക്കാർ ഉണ്ടായിരുന്നു. പറന്നുയർന്ന് ഉടൻ തന്നെ വിമാനത്തിൽ സാങ്കേതിക തകരാർ ജീവനക്കാർ ശ്രദ്ധിച്ചു.
ഇന്ധനം തീർക്കുന്നതിനായി, ഏകദേശം രണ്ട് മണിക്കൂറോളം വിമാനം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ ചുറ്റി പറന്നതിന് ശേഷമാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഉച്ചകഴിഞ്ഞ് 3.53നായിരുന്നു എമർജൻസി ലാൻഡിംഗ്.
SUMMARY: Technical glitch: Air India Express flight to Dubai with 160 passengers lands back
ന്യൂഡല്‍ഹി: റെയിൽ വൺ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകൾക്ക് ഏര്‍പ്പെടുത്തിയ 3% ഇളവ് റെയിൽവേ ആറുമാസത്തേക്ക്…
കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സി.ടി. ബൾക്കീസ് (32) എന്ന…
ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ.ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്.ഡല്‍ഹി, ഹരിയാന യു…
കൊച്ചി: ശബരിമലയിൽ നടന്നത് വൻ കൊള്ളയെന്ന് വ്യക്തമാക്കി ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ്എസ്‌സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിൽ പാക് ഡ്രോൺ; അഞ്ചു മിനിറ്റോളം അതിർത്തി പ്രദേശത്ത് ഡ്രോൺ…
തൃശ്ശൂർ: തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി…