LATEST NEWS

ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് അപകടം; പൈലറ്റിന് വീരമൃത്യു

ദുബായ്: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു. സംഘമായുള്ള പ്രകടനങ്ങള്‍ക്കു ശേഷം ഒറ്റയ്ക്ക് അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വിമാനം നിയന്ത്രണം വിട്ട് തകർന്നത്. ആദ്യ റൗണ്ട് വ്യോമാഭ്യാസം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. വിമാനം തകര്‍ന്നുവീണതോടെ വന്‍ അഗ്‌നിഗോളം രൂപപ്പെടുകയും കറുത്ത പുക ഉയരുകയും ചെയ്തു.

അപകടത്തെ തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി. മുകളിലേക്ക് ഉയർന്നു പറന്ന വിമാനം കരണം മറിഞ്ഞ് നേരെ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് ദുബായ് എയർ ഷോ താല്‍ക്കാലികമായി നിർത്തിവെച്ചു. ആളപായം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

SUMMARY: Tejas fighter jet crashes during Dubai Air Show; pilot dies

NEWS BUREAU

Recent Posts

വിവാഹദിനത്തില്‍ അപകടത്തില്‍പെട്ട് വധുവിന് പരുക്ക്; ആശുപത്രിയിലെത്തി താലികെട്ടി വരൻ

കൊച്ചി: വിവാഹ ദിവസം വധുവിന് അപകടത്തില്‍ പരുക്കേറ്റതോടെ ആശുപത്രിയില്‍ താലികെട്ട്. കൊച്ചി ലേക് ഷോർ ആശുപത്രിയാണ് അപൂർവ നിമിഷത്തിന് വേദിയായത്.…

16 minutes ago

പങ്കാളിയെ ക്രൂരമായി മര്‍ദിച്ചു; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന കേസില്‍ യുവമോർച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റില്‍. മൊബൈല്‍ ചാർജർ…

1 hour ago

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു:  കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് പുത്തൻപുരയിൽ യൂനുസ് മഹ്മൂദ് പി പി (50) ബെംഗളൂരുവിൽ അന്തരിച്ചു. തലശ്ശേരി റസ്റ്റോറൻ്റ് പാട്ണറാണ്.…

2 hours ago

കൊല്ലത്ത് കായലില്‍ നങ്കൂരമിട്ട ബോട്ടുകള്‍ കത്തിനശിച്ചു; രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം കാവനാട്ടില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകളാണ് കത്തിയത്. മുക്കാട് കായലില്‍ നങ്കൂരമിട്ട് കിടന്ന ബോട്ടുകളാണ് കത്തിനശിച്ചത്.…

3 hours ago

മെക്സിക്കോയുടെ ഫാത്തിമ ബോഷിന് വിശ്വസുന്ദരിപ്പട്ടം

ബാങ്കോക്ക്: 2025-ലെ ലോകസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷ് (25) സ്വന്തമാക്കി. ആതിഥേയരായ തായ്‌ലൻഡിനെ പിന്തള്ളിയാണ് ഫാത്തിമ ഈ കിരീടം…

3 hours ago

കേരളത്തിലെ എസ്‌ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച്‌ സുപ്രീംകോടതി

ഡൽഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും…

4 hours ago