ഹൈദരാബാദ്: വിവിധ ലൊക്കേഷനുകളില്‍ വെച്ച് പലതവണ ലൈംഗികാതിക്രമത്തിനിരയാക്കി എന്ന 21-കാരിയുടെ പരാതിയെ തുടർന്ന് നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ റായ്ദുർഗ് പോലീസ് കേസെടുത്തിരുന്നു.
തമിഴ്, തെലുങ്ക് സിനിമകളിലെ പ്രശസ്തനായ കൊറിയോഗ്രാഫറാണ് ജാനി. രഞ്ജിതമേ, കവലയ്യ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ഇയാള്‍ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ യുവതി 2019 മുതല്‍ കൊറിയോഗ്രാഫർമാരുടെ അസോസിയേഷനില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. കുറ്റം ആരോപിക്കപ്പിക്കപ്പെടുന്ന അന്ന് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരവും ജാനിക്കെതിരെ കേസെടുത്തിരുന്നു.
ഈ കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് അയാള്‍ പ്രസിഡൻ്റായിരുന്ന തെലുങ്ക് സിനിമാ ആൻഡ് ടിവി ഡാൻസേഴ്‌സ് അസോസിയേഷനില്‍ നിന്ന് ജാനിയെ പുറത്താക്കി. ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവില്‍ സ്പെഷല്‍ പോലീസ് അറസ്റ്റ് ചെയ്തു. ജാനി മാസ്റ്റർ തന്നെ ദീർഘകാലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ വനിതാ കൊറിയോഗ്രാഫർ ആരോപിച്ചു.
ചെന്നൈ, മുംബൈ, ഹൈദരാബാദ്, അളകാപുരി ടൗണ്‍ഷിപ്പ് എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നടന്ന പീഡനത്തിന്റെയും ആക്രമണത്തിന്റെയും സംഭവങ്ങള്‍ പരാതിയില്‍ അവർ വിശദമാക്കിയിട്ടുണ്ട്. യുവതിയുടെ നർസിംഗിയിലുള്ള വസതിയില്‍ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
TAGS : DIRECTOR | ARRESTED
SUMMARY : molested on film sets; Telugu dance director Jani Master arrested
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര് മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…