ബെംഗളൂരു: ക്ഷേത്ര ഉത്സവത്തിനിടെ രഥത്തിന്റെ മുകൾഭാഗം തകർന്നുവീണ് അപകടം. ദക്ഷിണ കന്നഡ മുൽക്കിയിലെ ബപ്പനാട് ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഘോഷയാത്രയായി പുറത്തേക്ക് കൊണ്ടുപോയ രഥത്തിന്റെ മുകൾഭാഗം ശനിയാഴ്ച പുലർച്ചെ തകർന്ന് താഴേക്ക് വീഴുകയായിരുന്നു. പുലർച്ചെ ആയിരുന്നതിനാൽ ആളുകൾ രഥത്തിന്റെ സമീപം ഉണ്ടായിരുന്നില്ല. ഇതോടെ വൻ അപകടം ഒഴിവായി.
രഥത്തിൽ സഞ്ചരിച്ച ക്ഷേത്രപുരോഹിതർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം വ്യക്തമല്ല. രഥത്തിന്റെ മുകൾഭാഗം ആടിയുലയാൻ തുടങ്ങിയത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഉടൻ ക്ഷേത്രം അധികാരികളെ വിവരമറിയിക്കുകയായിരുന്നു. ഉത്സവം നടക്കുന്ന സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തിൽ മുൽ ക്കി പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Top portion of chariot collapses during festival in Mulki
ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശലകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് യു.ജി.സി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള 22 യൂനിവേഴ്സിറ്റികളുടെ പട്ടികയാണ് യു.ജി.സി…
തൃശൂർ: തൃശൂര്‍ മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗബാധയേറ്റതായാണ് സൂചന.…
ബെംഗളൂരു: കേരളീയ ആധുനികതയുടെ സർഗ്ഗസ്ഥാനവും സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യവുമായിരുന്നു സാനു മാഷ് എന്ന് പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കൊടിയിറങ്ങി. ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്വര്‍ണക്കപ്പ് സമ്മാനിച്ചു.…
ബെംഗളൂരു: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് ബെംഗളൂരു. തൊട്ടുപിന്നിൽ വിയറ്റ്നാം നഗരമായ ഹൊ ചി മിൻഹ് ആണ്.…
നെയ്റോബി: കെനിയ ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിലേറെയും…