തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്പകൾക്കും വിവിധ സർക്കാർ കുടിശ്ശികകളിലെ എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ. കേരള റവന്യൂ റിക്കവറി ആക്റ്റ് 1968 സെക്ഷന്‍ 83B പ്രകാരമാണ് മൊറട്ടോറിയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി റവന്യൂ റിക്കവറികള്‍ നിര്‍ത്തിവെയ്ക്കും. വായ്പാ, സര്‍ക്കാര്‍ കുടിശ്ശികകള്‍ക്കും മൊറട്ടോറിയം ബാധകമാണ്. മൊറട്ടോറിയം ഒന്‍പത് വില്ലേജുകളിലാണ് ബാധകമാവുക. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്യാട്, തിരൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം വില്ലേജുകളിലാണ് മൊറട്ടോറിയം ബാധകമാവുക.
വലിയ നാശനഷ്ടമാണ് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഉണ്ടായത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 14 വീടുകള്‍ പൂര്ണമായും ഒഴുകിപ്പോയി. 112 വീടുകള് വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള് ഉള്പ്പെടെ തകര്ന്നതില് 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.
<BR>
TAGS : VILANGAD LANDSLIDE | MORATORIUM
SUMMARY : Temporary relief for Vilangad: Moratorium in landslide-prone areas
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…
വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…
ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…
ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍…
ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…