ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിമൂലം പാചകവാതക ക്ഷാമം തുടരുന്നതിനിടെ 16,000 ടണ്‍ എല്‍.പി.ജിയുമായി സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ പിക്സിസ് പയനിയർ ഇന്നലെ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. അമേരിക്കയിലെ ടെക്സാസിൽ നിന്നാണ് എൽ.പി.ജി കയറ്റിയത്. മംഗളൂരുവിലെ ഏജിസ് ഗ്യാസ് സംഭരണ യൂണിറ്റിലേക്ക് ഗ്യാസ് മാറ്റുന്ന പ്രക്രിയ ആരംഭിച്ചെന്ന് ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളിൽ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഗ്യാസ് എത്തുമെന്നാണ് സൂചന.
റഷ്യയിലെ പ്രിമോർസ്കിൽ നിന്ന് 96,000 മെട്രിക് ടൺ അസംസ്കൃത എണ്ണ വഹിച്ച് ’അക്വാ ടൈറ്റൻ” എന്ന കപ്പൽ ശനിയാഴ്ച മംഗളൂരുവിലെത്തിയിരുന്നു. ചൈനയിലേക്ക് പോയ കപ്പൽ ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്ന് വഴി തിരിച്ചു വിടുകയായിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ യു.എസ് ഒരു മാസത്തെ സാവകാശം അനുവദിച്ചതിനെ തുടർന്നാണിത്. കപ്പൽ വരുന്നത് മുന്നിൽക്കണ്ട് തുറമുഖത്തിലെ ബർത്ത് ഒഴിച്ചിട്ടിരുന്നു. അസംസ്കൃത എണ്ണ എം.ആർ.പി.എൽ റിഫൈനറിയിലേക്ക് മാറ്റൽ പുരോഗമിക്കുന്നു.
SUMMARY: Cooking gas crisis: 16,000 tonne LPG ship docks at Mangaluru port
മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…
കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…