KARNATAKA

പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന ഉത്തരവിന് താത്കാലിക സ്റ്റേ

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കുന്നതിന് കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. പുനചേതന സേവാ സമതസേ എന്ന സംഘടനയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ധാർവാഡ് ബെഞ്ച് സ്റ്റേചെയ്തത്. പത്തുപേരിൽക്കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾക്ക് സർക്കാർ അനുമതി വേണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. ഈ നിബന്ധന ഭരണഘടനാവിരുദ്ധമാണെന്ന് ഹർജി സമർപ്പിച്ച സംഘടനയുടെ അഭിഭാഷകൻ ആരോപിച്ചു. ഒരു പാർക്കിൽ പത്തിൽ കൂടുതൽ പേർ ഒന്നിച്ചിരിക്കുന്നതുപോലും വിലക്കുന്നതാണ് ഉത്തരവെന്നും ചൂണ്ടിക്കാട്ടി.

എതിര്‍ വാദം സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറൽ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് അടുത്തമാസം 17-ന് വീണ്ടും പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് എം. നാഗപ്രസന്ന ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
SUMMARY: Temporary stay on order requiring prior permission to hold events in public places
NEWS DESK

Recent Posts

പരാതിക്കാരിയെ അപമാനിച്ച കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…

5 minutes ago

വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…

1 hour ago

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആശ്വാസം

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…

3 hours ago

സരോവരത്ത് കണ്ടെത്തിയ മൃതദേഹം വിജിലിന്‍റേത് തന്നെ; സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയില്‍

കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…

4 hours ago

യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…

5 hours ago