ബെംഗളൂരു: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തിയ പത്ത് പേർ അറസ്റ്റിൽ. ആർടി നഗർ സ്വദേശികളായ സയ്യിദ് യഹ്‌യ, ഉമർ ഫാറൂഖ്, മുഹമ്മദ് മാഹീൻ, മറ്റ് ഏഴു പേർ എന്നിവരാണ് പിടിയിലായത്. 21 സംസ്ഥാനങ്ങളിൽ നിന്ന് പലരിൽ നിന്നുമായി 6 കോടി രൂപയോളമാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് സിറ്റി പോലീസ് പറഞ്ഞു. ഇവരിൽ നിന്ന് 72 മൊബൈൽ ഫോണുകൾ, 182 ഡെബിറ്റ് കാർഡുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, 133 സിം കാർഡുകൾ, 127 ബാങ്ക് പാസ്ബുക്കുകൾ, 1.7 ലക്ഷം രൂപ എന്നിവ കണ്ടെടുത്തു.
സയ്യിദ് യഹ്‌യ, ഉമർ ഫാറൂഖ്, മുഹമ്മദ് മാഹീൻ എന്നിവരാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻമാർ. ചൈനയിൽ നിന്നുള്ള ചിലരാണ് പ്രതികൾക്ക് തട്ടിപ്പിനുള്ള സൗകര്യം നൽകിക്കൊടുത്തതെന്നും പോലീസ് പറഞ്ഞു. 21 സംസ്ഥാനങ്ങളിലായി 122 സൈബർ കുറ്റകൃത്യങ്ങളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. തട്ടിപ്പിൽ നിന്നും ലഭിച്ച പണം ചൈനയിലുള്ള പ്രതികൾക്ക് ക്രിപ്‌റ്റോകറൻസികളുടെ രൂപത്തിലാണ് ഇവർ കൈമാറിയിരുന്നത്. അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: 10 Held In China-Linked Rs 6cr Investment Fraud
ബെംഗളൂരു: ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് പുതിയ കിഴിവ് പ്രഖ്യാപിച്ച് റെയിൽവേ. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത…
ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍…
ബെംഗളൂരു: ചാമരാജ്നഗര്‍ നഞ്ചേദേവപുര ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11 ഓടെ വനം വകുപ്പ് ഉുദ്യാഗസ്ഥർ…
ന്യൂഡൽഹി: വൻ വിജയമായ വന്ദേഭാരതിന്റെ മറ്റൊരു രൂപമായ സ്ലീപ്പർ ട്രെയിനിന്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ…
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…