Categories: LATEST NEWS

മൈസുരു കൊട്ടാരത്തിൽ 10 ദിവസത്തെ പുഷ്പമേളയ്ക്ക് തുടക്കമായി

ബെംഗളുരു: മാ​ഗി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10 മുതൽ രാത്രി 9 വരെ യാണുമേള, ല​ക്ഷ​ക്ക​ണ​ക്കി​ന് പൂ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ശൃം​ഗേ​രി​യി​ലെ ശ്രീ ​ശാ​ര​ദാം​ബ ക്ഷേ​ത്ര​ത്തി​ന്‍റെ പു​ഷ്പ മാ​തൃ​ക​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. അ​ന്ത​രി​ച്ച പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക സാ​ലു​മ​ര​ദ തി​മ്മ​ക്ക​യു​ടെ ‘തി​ന’ ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ച ഛായാ​ചി​ത്രം, മു​മ്മാ​ടി കൃ​ഷ്ണ​രാ​ജ വാ​ഡി​യാ​ർ, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം, പ​ച്ച​ക്ക​റി കൊ​ത്തു​പ​ണി​ക​ൾ, രാ​ധ-​കൃ​ഷ്ണ​ൻ തു​ട​ങ്ങി നി​ര​വ​ധി ക​ലാ​സൃ​ഷ്ടി​ക​ള്‍ പ്രദര്‍ശനത്തിനുണ്ട്.ടാ​ങ്ക്, യു​ദ്ധ​ക്ക​പ്പ​ൽ, യു​ദ്ധ​വി​മാ​നം, കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ ഇ​ഷ്ട ക​ഥാ​പാ​ത്ര​മാ​യ ഛോട്ടാ ​ഭീം എ​ന്നി​വ​യു​ടെ പു​ഷ്പ മാ​തൃ​ക​കളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 25 വരെ വൈകിട്ട് 5 മുതൽ രാത്രി 9.30 വരെ കലാ, സാംസ്കാരിക പരിപാടികളും ഉണ്ടാകും.
SUMMARY: 10-day flower festival begins at Mysore Palace

NEWS DESK

Recent Posts

ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരിമരുന്ന് കേസില്‍ ഫോറൻസിക് റിപ്പോര്‍ട്ട്‌ പുറത്ത്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…

28 minutes ago

ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ക്രിസ്‌മസ് ആഘോഷവും സാഹിത്യ സംവാദവും

ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മ‌സ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…

42 minutes ago

സ്വർണവിലയില്‍ വൻവർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി…

2 hours ago

പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പിൻവലിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു.…

2 hours ago

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…

4 hours ago

പത്തനംതിട്ടയിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു

പ​ത്ത​നം​തി​ട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…

4 hours ago