ബെംഗളൂരു: ബെംഗളൂരുവിൽ ലഹരിമരുന്ന് വിൽപന കേസിൽ ഒമ്പത് മലയാളികളും ഒരു വിദേശ പൗരനും പിടിയിൽ. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ്. ഇവരിൽനിന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈൽ ഫോണുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ആദ്യത്തെ കേസിൽ മലയാളിയും നഗരത്തിൽ എഞ്ചിനീയറുമായ ജിജോ പ്രസാദ് (25) ആണ് പിടിയിലായത്.
ഇയാളിൽനിന്ന് ഒരു കിലോ ഹൈഡ്രോ കഞ്ചാവാണ് പിടികൂടിയത്. ജിജോയുടെ ബൊമ്മസാന്ദ്രയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടരക്കിലോ ഹൈഡ്രോ കഞ്ചാവ് കൂടി പിന്നീട് കണ്ടെടുത്തു. വീട്ടിൽ നിന്ന് 26.06 ലക്ഷം രൂപയും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളിൽ നിന്ന് പിടികൂടിയ ഹൈഡ്രോ കഞ്ചാവിന് ഏകദേശം നാലരക്കോടി രൂപ വിലവരുമെന്ന് സിറ്റി പോലീസ് പറഞ്ഞു. ജിജോ പ്രസാദ് കേരളത്തിൽ നിന്നാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ബെംഗളൂരുവിലേക്ക് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹൈഡ്രോ കഞ്ചാവ് ഗ്രാമിന് 12,000 രൂപ വരെ ഈടാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. ബൊമ്മസാന്ദ്രയിലെ വാടകവീട് കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വിൽപ്പന നടന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
രണ്ടാമത്തെ കേസിൽ 110 ഗ്രാം എംഡിഎംഎയുമായി മലയാളികളായ എട്ടുപേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് (സിസിബി) ആണ് പിടികൂടിയത്. ഇവരിൽനിന്ന് 10 മൊബൈൽഫോണുകൾ, ടാബ്, ത്രാസ്, രണ്ട് കാറുകൾ എന്നിവയും പിടിച്ചെടുത്തു. മൂന്നാമത്തെ കേസിൽ രണ്ടുകോടി രൂപയുടെ എംഡിഎംഎയുമായി നൈജീരിയൻ പൗരൻ ആണ് അറസ്റ്റിലായത്. ബേഗൂർ സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന ഇയാൾ കോളേജ് വിദ്യാർഥികൾക്കും ഐടി ജീവനക്കാർക്കുമാണ് ലഹരിമരുന്ന് വിറ്റിരുന്നത്. വിസാ കാലാവധി കഴിഞ്ഞിട്ടും വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇയാൾ ഇന്ത്യയിൽ താമസിച്ചുവന്നിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
TAGS: BENGALURU | MALAYALI ARRESTED
SUMMARY: Ten including nine keralites arrested in drug peddling
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…