Categories: KARNATAKATOP NEWS

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരുക്ക്

ബെംഗളൂരു: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. പൂനെ -ബെംഗളൂരു ദേശീയപാത 48ൽ ഛത്ര ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. തേജസ്, സന്ദീപ്, ദീപക്, വെങ്കിടേഷ്, വീരേഷ്, ലക്ഷ്മൺ, അശോക്, ഗൗഡനബി, സാഗർ, സങ്കീത് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. പരുക്കേറ്റ എല്ലാവരെയും ദാവൻഗെരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആന്ധ്രാപ്രദേശിൽ നിന്നുള്ള യുവാക്കളുടെ സംഘം പുതുവത്സര പാർട്ടിക്കായി ഗോവയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലേക്ക് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഹാവേരി പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Ten injured in after two cars collides with each

Savre Digital

Recent Posts

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത ഒരേസമയം  നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…

59 minutes ago

നായര്‍ സേവ സംഘ് സ്നേഹസംഗമം നാളെ

ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…

2 hours ago

മാലിയില്‍ അ‍ഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി; അല്‍–ഖ്വയ്ദ സംഘമെന്ന് സംശയം

മാ​ലി: പ​ശ്ചി​മാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ൽ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എ​ന്നാ​ൽ,…

2 hours ago

തിരുവല്ലയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

തിരുവല്ല: തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം ( 40…

2 hours ago

ഹൈകോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ…

4 hours ago

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരി​ലെ കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ന​ട​ത്തി​യ…

4 hours ago