പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് ഭീകരര്‍ 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. 6 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിന് നേര്‍ക്കായിരുന്നു ആക്രമണം.
റെയില്‍വേ ട്രാക്കുകള്‍ ബലൂച് ആര്‍മി ഭീകരര്‍ തകര്‍ത്തു. ഇതേതുടര്‍ന്ന് ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരായി. പിന്നാലെ ട്രെയിനിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ യാത്രക്കാരെയും ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് ട്രെയിന്‍ തട്ടിയെടുത്തതെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി പ്രസ്താവനയില്‍ വ്യക്തമാക്കി.
ബന്ദികളെ മോചിപ്പിക്കാൻ പാകിസ്ഥാൻ സൈനിക നടപടികള്‍ ആരംഭിച്ചാല്‍ ബന്ദികളെ കൊല്ലുമെന്നും സായുധസംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും അടിയന്തര സേവനങ്ങള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ് ബലൂച് ഭരണകൂടം.
ഒരു തുരങ്കത്തിനടുത്തു വച്ചാണ് ബലൂച് ലിബറേഷൻ ആർമി ട്രെയിൻ തടഞ്ഞത്. പർവതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിൻ കുടുങ്ങിക്കിടക്കുകയാണ്. ട്രെയിൻ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീർണമായ ഭൂപ്രദേശമായതിനാല്‍ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികള്‍ ഏറെയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
TAGS : PAKISTAN
SUMMARY : Terrorists hijack train in Pakistan, take 450 hostages; six soldiers killed
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…