ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും സാമൂഹിക നീതിയുടെയുമാണെന്ന് മോദി പറഞ്ഞു. എന്‍ഡിഎയ്ക്ക് വലിയ വിജയം നല്‍കിയതിന് അദ്ദേഹം ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. എന്‍ഡിഎ സഖ്യ നേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. ബിഹാറിലെ ജനങ്ങൾ വോട്ട് ചെയ്തത് വികസിതവും അഭിവൃദ്ധി പ്രാപിച്ചതുമായ ഒരു സംസ്ഥാനത്തിന് വേണ്ടിയാണെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും ബിജെപി പ്രവർത്തകരോടുമുള്ള നന്ദി അറിയിച്ച പ്രധാനമന്ത്രി മോദി, എൻഡിഎ കക്ഷി തലത്തിൽ മാത്രമല്ല, ബൂത്ത് തലത്തിൽ വരെ തടസ്സമില്ലാത്ത ഏകോപനം കാഴ്ചവെച്ചുവെന്നും വ്യക്തമാക്കി. അടുത്ത 5 വര്‍ഷം ബിഹാര്‍ അതിവേഗം വളരും. ബിഹാറിലെ യുവാക്കള്‍ക്ക് അവിടെ തന്നെ ജോലി ലഭിക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്നപ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഒരു ഇത്തിള്‍ കണ്ണി പാര്‍ട്ടി. കൂടെയുള്ള സഖ്യകക്ഷികള്‍ക്ക് കോണ്‍ഗ്രസ് ബാധ്യത. ബിഹാറില്‍ ആര്‍ജെഡി പരാജയപ്പെട്ടത് കോണ്‍ഗ്രസ് ഒപ്പം ഉള്ളതുകൊണ്ടാണ്. ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം വരാനുള്ള 5 സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും – അദ്ദേഹം പറഞ്ഞു.
ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നെഗറ്റീവ് പൊളിറ്റിക്‌സ് ആണ് കോണ്‍ഗ്രസ് പുറത്തെടുത്തതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വോട്ടിംഗ് മെഷീനിനേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റം പറയുന്ന കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികള്‍ക്ക് ഒരു ബാദ്ധ്യതയായി മാറിയെന്നും നരേന്ദ്ര മോദി പരിഹസിച്ചു. ജനത്തിന് വേണ്ടത് വിവാദങ്ങളല്ല വികസനമാണെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസും മാവോയിസ്റ്റുകളും വികസനം മുടക്കികളാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇപ്പോഴുള്ള കോണ്‍ഗ്രസെന്നാല്‍ അത് മുസ്ലീം ലീഗ്- മാവോയിസ്റ്റ് കോണ്‍ഗ്രസ് ആണെന്നും മോദി വിമര്‍ശിച്ചു.
അടുത്തത് ബംഗാളാണ് ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.“ഗംഗ ബീഹാറിലൂടെ ഒഴുകി ബംഗാളിലെത്തുന്നു. ബംഗാളിൽ ബിജെപിയുടെ വിജയത്തിന് ബീഹാർ വഴിയൊരുക്കി. ബംഗാളിലെ സഹോദരീ സഹോദരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു. ഇനി, നിങ്ങളോടൊപ്പം ചേർന്ന്, പശ്ചിമ ബംഗാളിൽ നിന്നും, ബിജെപി കാട്ടുരാജിനെ പിഴുതെറിയും” – ആഘോഷവേളയിൽ സന്നിഹിതരായിരുന്ന ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ ആവേശകരമായ ആരവങ്ങൾക്കിടയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
SUMMARY: Thank you very much to my family members in Bihar, now my target is West Bengal: Prime Minister Narendra Modi
പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍…
മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…
ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…
ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…
കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…
ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള…