എന്‍ഡിഎ നേടിയത് ചരിത്ര വിജയം; ബിഹാറിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് വളരെയധികം നന്ദി, ഇനി ലക്ഷ്യം പശ്ചിമ ബംഗാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും സാമൂഹിക നീതിയുടെയുമാണെന്ന് മോദി പറഞ്ഞു. എന്‍ഡിഎയ്ക്ക് വലിയ വിജയം നല്‍കിയതിന് അദ്ദേഹം ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. എന്‍ഡിഎ സഖ്യ നേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. ബിഹാറിലെ ജനങ്ങൾ വോട്ട് ചെയ്തത് വികസിതവും അഭിവൃദ്ധി പ്രാപിച്ചതുമായ ഒരു സംസ്ഥാനത്തിന് വേണ്ടിയാണെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും ബിജെപി പ്രവർത്തകരോടുമുള്ള നന്ദി അറിയിച്ച പ്രധാനമന്ത്രി മോദി, എൻഡിഎ കക്ഷി തലത്തിൽ മാത്രമല്ല, ബൂത്ത് തലത്തിൽ വരെ തടസ്സമില്ലാത്ത ഏകോപനം കാഴ്ചവെച്ചുവെന്നും വ്യക്തമാക്കി. അടുത്ത 5 വര്‍ഷം ബിഹാര്‍ അതിവേഗം വളരും. ബിഹാറിലെ യുവാക്കള്‍ക്ക് അവിടെ തന്നെ ജോലി ലഭിക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്നപ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഒരു ഇത്തിള്‍ കണ്ണി പാര്‍ട്ടി. കൂടെയുള്ള സഖ്യകക്ഷികള്‍ക്ക് കോണ്‍ഗ്രസ് ബാധ്യത. ബിഹാറില്‍ ആര്‍ജെഡി പരാജയപ്പെട്ടത് കോണ്‍ഗ്രസ് ഒപ്പം ഉള്ളതുകൊണ്ടാണ്. ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം വരാനുള്ള 5 സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും – അദ്ദേഹം പറഞ്ഞു.

ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നെഗറ്റീവ് പൊളിറ്റിക്‌സ് ആണ് കോണ്‍ഗ്രസ് പുറത്തെടുത്തതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വോട്ടിംഗ് മെഷീനിനേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റം പറയുന്ന കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികള്‍ക്ക് ഒരു ബാദ്ധ്യതയായി മാറിയെന്നും നരേന്ദ്ര മോദി പരിഹസിച്ചു. ജനത്തിന് വേണ്ടത് വിവാദങ്ങളല്ല വികസനമാണെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസും മാവോയിസ്റ്റുകളും വികസനം മുടക്കികളാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇപ്പോഴുള്ള കോണ്‍ഗ്രസെന്നാല്‍ അത് മുസ്ലീം ലീഗ്- മാവോയിസ്റ്റ് കോണ്‍ഗ്രസ് ആണെന്നും മോദി വിമര്‍ശിച്ചു.

അടുത്തത് ബംഗാളാണ് ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.“ഗംഗ ബീഹാറിലൂടെ ഒഴുകി ബംഗാളിലെത്തുന്നു. ബംഗാളിൽ ബിജെപിയുടെ വിജയത്തിന് ബീഹാർ വഴിയൊരുക്കി. ബംഗാളിലെ സഹോദരീ സഹോദരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു. ഇനി, നിങ്ങളോടൊപ്പം ചേർന്ന്, പശ്ചിമ ബംഗാളിൽ നിന്നും, ബിജെപി കാട്ടുരാജിനെ പിഴുതെറിയും” – ആഘോഷവേളയിൽ സന്നിഹിതരായിരുന്ന ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ ആവേശകരമായ ആരവങ്ങൾക്കിടയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

SUMMARY: Thank you very much to my family members in Bihar, now my target is West Bengal: Prime Minister Narendra Modi

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓറഞ്ച് അലർട്ട്; ആലപ്പുഴയടക്കം നാളെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ...

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈയിൽ 10 കുട്ടികളെ രക്ഷപ്പെടുത്തി; ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ ഫലം കാണുന്നു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10...

സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ...

മഴ വൈകിയാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കും; ബെംഗളൂരുവില്‍ ഉള്ളത് നാല് മാസത്തേക്കുള്ള കുടിവെള്ള ശേഖരം മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ...

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം...

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപറ്റ : ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ്...

Related Articles

Popular Categories