29-ാമത് വിസ്‌ഡം പ്രോഫ്കോൺ ഒക്ടോബർ 10,11,12 തീയതികളിൽ മംഗളൂരുവില്‍ 

ബെംഗളൂരു: വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർഥികളുടെ ആഗോള സമ്മേളനമായ പ്രോഫ്കോണിന്റെ 29-ാമത് പതിപ്പ് ഒക്ടോബർ 10, 11, 12 തീയതികളിൽ മംഗളൂരുവില്‍ നടക്കും. ബെംഗളൂരു ശിവജി നഗറിൽ വച്ച് നടന്ന പ്രഖ്യാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ ഡയറക്ടറുമായ ഫൈസൽ മൗലവി ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാര്‍ഥി സമൂഹത്തിന് ധാർമിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പ്രൊഫഷണല്‍ മേഖലയിലെ പുതിയ ഉപരിപഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, സോഷ്യല്‍ മീഡിയ ദുരുപയോഗത്തെ കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാര്‍ഥികളുടെ കഴിവുകളും മികവുകളും രാജ്യനന്മക്കും സാമൂഹ്യരംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോഫ്കോണ്‍ വർഷംതോറും സംഘടിപ്പിക്കുന്നത്. സിന്തറ്റിക് ഡ്രഗ്ഗുകളടക്കം വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി വ്യാപനം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അക്രമ രാഷ്ട്രീയം, ഡിപ്രഷൻ പോലുള്ള മാനസികാവസ്ഥകൾ, ആത്മഹത്യാ പ്രവണത തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിരോധമാണ് പ്രോഫ്കോണിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നും പ്രധാന പ്രൊഫഷണൽ ക്യാമ്പസുകളിൽ നിന്നുമുള്ള വിദ്യാർഥി വിദ്യാർഥിനികൾക്കായി 5 വ്യത്യസ്ത വേദികളിൽ, മലയാളം, ഇംഗ്ലീഷ്, കന്നട തുടങ്ങിയ ഭാഷകളിൽ കൂടുതൽ വൈവിധ്യങ്ങളോടെയാണ് ഇത്തവണ ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.

പ്രഖ്യാപന സമ്മേളനത്തിന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി റൈഹാൻ ഷഹീദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അസ്ഹർ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. വിസ്‌ഡം പണ്ഡിതസഭാംഗം ഷബീബ് സ്വലാഹി, വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ മാജിദ് ചുങ്കത്തറ, സെക്രട്ടറി മുജാഹിദ് അൽ ഹികമി പറവണ്ണ, വിസ്‌ഡം ബെംഗളൂരു റീജ്യൺ സെക്രട്ടറി മുഹമ്മദ്‌ ഹാരിസ്, വിസ്‌ഡം സ്റ്റുഡന്റ്സ് ബെംഗളൂരു റീജ്യൺ സെക്രട്ടറി ഫൗസാൻ ഇബ്നു ഫിർദൗസ് തുടങ്ങിയവർ സംസാരിച്ചു.
SUMMARY: The 29th Wisdom Profcon will be held in Mangaluru on October 10, 11, and 12.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടപ്പാതകളിലൂടെ വാഹനമോടിച്ചാൽ 5,000 രൂപ പിഴ ചുമത്തണമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ

ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക റവന്യൂ...

വിദ്യ ബാലകൃഷ്ണൻ എംഎല്‍എക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിന്റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്...

സ്മൈൽ ബെംഗളൂരു ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന്

ബെംഗളൂരു: ചിക്കബാനവാര കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ...

സഹപാഠികളുടെ ചിത്രങ്ങൾ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍....

ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് നോർക്ക റൂട്സ് അംഗീകാരം

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിന്റെ നോർക്ക റൂട്സ് അംഗീകാരം....

സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു; രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിൽ സ്കൂൾ ബസിന് മുകളിലേക്ക്...

61-കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കെയ്സിലാക്കി ഉപേക്ഷിച്ച സംഭവം; അയൽവാസി പിടിയിൽ

ബെംഗളൂരു: നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ രാമോഹള്ളി തടാകത്തില്‍ സ്യൂട്ട്കേസിനുള്ളില്‍ 61-കാരിയായ സ്ത്രീയുടെ...

വിദ്യാര്‍ഥി സമരത്തെ പിന്തുണച്ചു; ടോവിനോയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് യുവമോർച്ച

തൃശൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച് പ്രസ്താവന നടത്തിയ നടൻ...

Related Articles

Popular Categories