മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ ജയിലിൽ സഹതടവുകാർ അടിച്ചു കൊലപ്പെടുത്തി. ജീവപര്യന്തം തടവ് അനുഭവിക്കുന്ന മനോജ് കുമാർ ഭവർലാൽ ഗുപ്ത എന്ന മുഹമ്മദ് അലി ഖാനാണ് (59) കൊല്ലപ്പെട്ടത്.
ഞായറാഴ്ച കോലാപൂരിലെ കലംബ സെൻട്രൽ ജയിലിലാണ് സംഭവം. ജയിലിൽ കുളി സ്ഥലത്തുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. കുളിക്കുന്നതുമായി ബന്ധപ്പെട്ട് കുളിമുറിയിലുണ്ടായ തര്‍ക്കം കൈയാങ്കളിയിലെത്തി. ഇതേ തുടര്‍ന്ന് സഹതടവുകാര്‍ മുഹമ്മദ് അലി ഖാനെ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട മുഹമ്മദ് അലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പില്യ സുരേഷ് പാട്ടീൽ എന്ന പ്രതീക്, ദീപക് നേതാജി ഖോട്ട്, സന്ദീപ് ശങ്കർ ചവാൻ, ഋതുരാജ് വിനായക് ഇനാംദാർ, സൗരഭ് വികാസ് എന്നവരാണ് പ്രതികളെന്നും ഇവർക്കെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.
<br>
TAGS : CRIME, MUMBAI BOMB BLAST CASE,
KEYWORDS: The accused in the Mumbai blasts case was killed by his fellow inmates
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…