ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രപ്രദർശനവും വാനനിരീക്ഷണവും ശ്രദ്ധേയമായി. നഗരത്തിലെ ഒരു പാർപ്പിട സമുച്ചയം കേന്ദ്രീകരിച്ച് വിഐടിഎം നടത്തിയ ആദ്യ പരിപാടിയായിരുന്നു ഇത്. അപ്പാർട്മെന്റിലെ വിശാലമായ മുറ്റത്തായിരുന്നു കുട്ടികള്‍ക്കും മുതിർന്നവര്‍ക്കും ശാസ്ത്രാവബോധം നല്‍കുന്ന വിവിധ പ്രദര്‍ശനങ്ങള്‍ നടത്തിയത്.
വാന നിരീക്ഷണ സെഷൻ ആയിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. വിഐടിഎം കൊണ്ടുവന്ന ഉയർന്ന ശേഷിയുള്ള ടെലിസ്കോപ്പ് ഉപയോഗിച്ച് നിവാസികൾ ഗ്രഹങ്ങളും മറ്റ് ആകാശ അത്ഭുതങ്ങളും നേരിട്ട് കാണാൻ കഴിഞ്ഞു. കുട്ടികൾക്ക് ആദ്യമായാണ് ഇത്തരമൊരു പഠനാനുഭവം ലഭിക്കുന്നത്. വിദ്യാഭ്യാസ ഓഫീസർ ആർ. ഭരതൻ, ആർ. ആദിക, കെ. രമേഷ്, സഞ്ജന ആനന്ദ് എന്നിവരടങ്ങിയ ടീം വിവിധ ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിച്ചു. വിഐടിഎം ഡയറക്ടർ സാജു ഭാസ്കര്‍, ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടർ ജീവൻ കെ. രാജ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കുട്ടികളുമായി സംവദിച്ചു. ശാസ്ത്രത്തെ കൂടുതൽ ജനകീയമാക്കുന്ന ഇത്തരത്തിലുള്ള പരിപാടികൾ ഇനിയും സംഘടിപ്പിക്കുമെന്ന് ഇരുവരും പറഞ്ഞു.
SUMMARY: The astronomical observation and science exhibition organized at Jalahalli Princetown Apartments was remarkable.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…