ബീഹാറില്‍ ഓടുന്നതിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികള്‍ വിട്ടുപോയി. ഡല്‍ഹിയില്‍ നിന്ന് ഇസ്ലാംപൂരിലേക്ക് പുറപ്പെട്ട മഗ്ദാദ് എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ബീഹാറിലെ ബക്സർ ജില്ലയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. ഞായറാഴ്ച 11 മണിയോടെയാണ് സംഭവമുണ്ടായത്.
ട്രെയിൻ രണ്ടായി പിരിഞ്ഞ് പോയെങ്കിലും സംഭവത്തില്‍ ആർക്കും പരിക്കേല്‍ക്കുയോ മറ്റ് രീതിയിലുള്ള അപകടമോ ഉണ്ടായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഡല്‍ഹി ഇസ്ലാംപൂർ മാഗ്ദാദ് സൂപ്പർ ഫാസ്റ്റ് എക്സപ്രസിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ വിട്ട് പോയത്. ട്രെയിനിനെ രണ്ടായി പിളർത്തിയാണ് അപകടമുണ്ടായത്.
തുരിഗഞ്ചിനും രഘുനാഥപൂരിനും ഇടയില്‍ വച്ചാണ് അപകടമുണ്ടായത്. 20802 എന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ മാസത്തില്‍ ചണ്ഡിഗഡ് ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി മൂന്ന് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എട്ട് ബോഗികളാണ് അന്ന് പാളം തെറ്റിയത്.
TAGS : TRAIN | BIHAR
SUMMARY : The bogies of the super fast train left while running
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…