Categories: KERALATOP NEWS

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപെട്ടു

ആലുവ: എറണാകുളം പെരുമ്പാവൂർ ആലുവ മൂന്നാർ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂന്നാർ റോഡില്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.

കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോർജിന്റെ അംബാസിഡർ കാറിനാണ് തീപിടിച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി. കാർ ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

TAGS : ERANAKULAM | CAR | FIRE
SUMMARY : The car that was running caught fire; The passengers escaped

Savre Digital

Recent Posts

രോഗിക്ക് നേരെ ലൈംഗികാതിക്രമം; റേഡിയോളജിസ്റ്റ് ഒളിവിൽ

ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള…

21 minutes ago

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസില്‍ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ജയശ്രീയുടെ…

1 hour ago

സ്ഥാ​നാ​ർ​ഥി നിർണയത്തിൽ ഉടക്ക്; കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സി​പി​ഐ വി​ട്ടു

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​എ. അ​ൻ​സി​യ സി​പി​ഐ വി​ട്ടു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മ​തി​യാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ൻ​സി​യ…

2 hours ago

വ്യോമസേന പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…

2 hours ago

ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎല്‍എ; ഗായിക മൈഥിലി ഠാക്കൂര്‍ നിയമസഭയിലേക്ക്

പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…

3 hours ago

ശിവപ്രിയയുടെ മരണം അണുബാധ മൂലം; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിവരങ്ങള്‍ പുറത്ത്.…

4 hours ago