Categories: NATIONALTOP NEWS

ഹിസ്ബത് തഹ്‌രീറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഹിസ്ബത് തഹ്‌രീറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാമൂഹ മാധ്യമമായ എക്സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ”ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുക, ഭീകരവാദ സംഘടനകളിൽ ചേരുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും യുവാക്കളെ പ്രേരിപ്പിക്കുക ഉൾപ്പെടെയുള്ള വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഈ സംഘടന ഉൾപ്പെടുന്നു. ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

1953ൽ കിഴക്കൻ ജറുസലേമിൽ സ്ഥാപിതമായ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ഹിസ്ബത് തഹ്‌രീർ. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പ്രകാരം ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.”ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുക, ഭീകരവാദ സംഘടനകളിൽ ചേരുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും യുവാക്കളെ പ്രേരിപ്പിക്കുക ഉൾപ്പെടെയുള്ള വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഈ സംഘടന ഉൾപ്പെടുന്നു. ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

ഐഎസ് പോലുള്ള ഭീകര സംഘടനകളിൽ ചേരാനും ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനും യുവാക്കളെ ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താനും എച്ച് യു ടി ശ്രമിക്കുന്നുവെന്നും രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ സംഘടനക്ക് പങ്കുണ്ടെന്നും സമൂഹമാധ്യമങ്ങൾ, ആപ്പുകൾ എന്നിവ വഴി യോഗങ്ങൾ സംഘടിപ്പിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
<br>
TAGS : Hizb UT Tahrir | BAN | CENTRAL GOVERNMENT
SUMMARY :The central government has declared Hizb UT Tahrir as a terrorist organization

Savre Digital

Recent Posts

അടിയന്തര ലാൻഡിങ്; എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…

32 minutes ago

സി. പി. രാധാകൃഷ്ണനെ അനുമോദിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…

2 hours ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 12,360യിലെത്തിയപ്പോള്‍ പവന്‍…

2 hours ago

കരാവലി ഉത്സവ് 20 മുതല്‍

ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…

2 hours ago

മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ. ഹെഗ്‌ഡെ അന്തരിച്ചു

ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…

3 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; മാർട്ടിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍  ആന്റണിക്കെതിരെ പോലീസ്…

3 hours ago