തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകനായ നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി. കഴുത്തല്‍ എന്തുകൊണ്ടോ മുറുക്കിയ പാട് ഡോക്ടർമാർ കണ്ടെത്തിയിരുന്നു
പശ്ചിമ ബംഗാള്‍ സ്വദേശിയായ മുന്നി ബീഗത്തിന്റെ നാല് വയസുള്ള മകൻ ഗില്‍ദറിനെ ഞായറാഴ്ച വൈകിട്ടാണ് കഴക്കൂട്ടം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഉറങ്ങുകയായിരുന്നുവെന്നും പിന്നീട് ഉണർന്നില്ല എന്നുമാണ് മാതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്.
പരിശോധനയില്‍ കുട്ടിയുടെ കഴുത്തില്‍ പാട് കണ്ടതോടെ ഡോക്ടർമാർ പോലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ അമ്മയെയും ആണ്‍സുഹൃത്തിനെയും പോലീസ് പിന്നാലെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകമാണെന്ന് ബോധ്യപ്പെട്ടതോടെ ഇരുവർക്കും കൃത്യത്തില്‍ പങ്കുണ്ടോയെന്നടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കും
ആലുവയില്‍ താമസിച്ചിരുന്ന മുന്നി ബീഗം ഭർത്താവുമായി വഴക്കിട്ടാണ് ആണ്‍ സുഹൃത്തുമായി കഴക്കൂട്ടത്ത് എത്തിയത്. മരിച്ച കുട്ടിയെ കൂടാതെ ഒന്നര വയസുള്ള കുഞ്ഞും മുന്നി ബീഗത്തിനൊപ്പമുണ്ട്.
SUMMARY: The death of a four-year-old boy in Kazhakoottam was a murder; the postmortem report states that the cause of death was a neck injury
ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂമി ഒഴിപ്പിക്കലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന…
കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫാൻസി-കളിപ്പാട്ട കടകൾക്കാണ് അഗ്നിബാധ.…
ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…
കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…