Categories: KERALATOP NEWS

ഏഴുവയസുകാരന്റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

തിരുവനന്തപുരം : കാട്ടാക്കടയില്‍ ഏഴുവയസുകാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് സംശയം. മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്പതികളുടെ മകന്‍ ആദിത്യനാഥ് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ ഈ മാസം 17-ന് ആദിത്യനാഥ് വിളപ്പില്‍ശാലയിലെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് സുഖമില്ലാതായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം വീടിനടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് എസ്‌ഐടി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് കുട്ടി മരിച്ചത്.

ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കുട്ടിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണോ എന്ന് സ്ഥിരീകരിക്കാനാകൂ.
<BR>
TAGS : FOOD POISON | DEATH
SUMMARY : The death of a seven-year-old boy is suspected to be due to food poisoning

Savre Digital

Recent Posts

ബന്ദിപ്പൂർ വനപാതയിൽ പഴം, പച്ചക്കറി വാഹനങ്ങള്‍ക്ക് വൈകിട്ട് 6 മണി മുതല്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നു; കേരളത്തിലേക്കുള്ള പച്ചക്കറി വിതരണത്തെ ബാധിച്ചേക്കും

ബെംഗളൂരു കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ…

46 minutes ago

പുത്തന്‍ എസി സ്ലീപ്പര്‍ ബസുകള്‍; ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഇനി കേരള ആര്‍ടിസിയില്‍ അടിപൊളി യാത്ര

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക്‌ കണക്കിലെടുത്ത്‌ കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കേരള ആര്‍ടിസി. പുതുതായി വാങ്ങിയ എസി സീറ്റർ,…

1 hour ago

മഹാരാഷ്ട്രയില്‍ ഫാര്‍മ കമ്പനിയില്‍ വാതകച്ചോര്‍ച്ച; നാലുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം. പാൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്‌ലി…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അന്വേഷണത്തിന് സമിതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷണക്കാന്‍ പ്രത്യേക സമിതി രൂപികരിക്കുമെന്നു കൊണ്ഗ്രസ്. പാര്‍ട്ടിക്ക് ലഭിച്ച…

2 hours ago

ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ വീണ്ടും നിരത്തില്‍

ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനം ഭരണഘടനാ വിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം പുറത്ത് വന്നിതിനു പിന്നാലെ  ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ…

2 hours ago

ചിട്ടി തട്ടിപ്പുകേസ്; മലയാളി ദമ്പതിമാർക്ക് മുൻകൂർജാമ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ മലയാളി ദമ്പതിമാർക്ക്  മുൻകൂർജാമ്യം. ബെംഗളൂരു രാമമൂർത്തിനഗറിൽ എ…

3 hours ago