ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്വല്‍ രേവണ്ണയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജൂലായ് എട്ടുവരെയാണ് റിമാൻഡ്. പ്രജ്വലിന് എതിരായ നാലാമത്തെ ലൈംഗിക പീഡനക്കേസിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായതോടെയാണ് റിമാന്‍ഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ശനിയാഴ്ച ഇയാളെ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ ഹാജരാക്കുകയായിരുന്നു. റിമാൻഡ് ചെയ്ത പ്രജ്ജ്വലിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ചൊവ്വാഴ്ചയാണ് നാലാമത്തെ കേസിൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി എസ്.ഐ.ടി. പ്രജ്വലിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. പ്രജ്വലിനെതിരെ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയിൽ പുതിയ കേസ് രജിസ്റ്റർചെയ്തായിരുന്നു ഇത്. യുവതിയുമായി നടത്തിയ വീഡിയോ കോളിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ (സിഐഡി) സൈബർ പോലീസ് സ്റ്റേഷനിലാണ് നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. നാലാമത്തെ എഫ്ഐആറിൽ വീഡിയോകൾ ചോർത്തിയെന്നാരോപിച്ച് മുൻ ഹാസൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയും അദ്ദേഹത്തിൻ്റെ രണ്ട് കൂട്ടാളികളായ ശരത്, കിരൺ എന്നിവരുൾപ്പെടെ മൂന്ന് പേരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ ഹാസനിൽ പ്രചരിച്ചതിനെ തുടർന്നാണ് ലൈംഗികാതിക്രമക്കേസുകൾ പുറത്തായത്. 2024 ഏപ്രിൽ 28 ന് 47 കാരിയായ ഒരു വീട്ടുജോലിക്കാരി എംപിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതോടെയാണ് ആദ്യ കേസ് ഫയൽ ചെയ്തത്. ഇതുവരെ ഹാസനിലും ബെംഗളൂരുവിലുമായി ആകെ നാല് പരാതികളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്
<br>
TAGS : PRAJWAL REVANNA | SEXUAL HARASSMENT | KARNATAKA
SUMMARY : The fourth case; Prajwal Revanna was remanded till July 8
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…