Categories: KERALATOP NEWS

വനനിയമ ഭേദഗതി ഉപേക്ഷിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: വനനിയമ ഭേദഗതിയില്‍ നിന്നും പിന്നോട്ടടിച്ച്‌ സർക്കാർ. നിയമം സംബന്ധിച്ച്‌ പല ആശങ്കകളും ഉയർന്ന് വന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കർഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യാതൊന്നും സർക്കാർ ചെയ്യില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏതെങ്കിലും വകുപ്പുകള്‍ക്ക് അമിതാധികാരം കിട്ടുന്നുവെന്ന ആക്ഷേപം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും മലയോരമേഖലയില്‍ കഴിയുന്നവരുടെയും കര്‍ഷകരുടെയും ന്യായമായ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു നിയമവും ഈ സര്‍ക്കാര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനം നിയമ ഭേദഗതിയില്‍ നടപടികള്‍ ആരംഭിച്ചത് 2013ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രകൃതിയെ സംരക്ഷിച്ചായിരിക്കും നിയമം ഭേദഗതി ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ജനസാന്ദ്രത കണക്കിലെടുക്കുന്ന വനനിയമം വേണം. വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വന്യജീവി ആക്രമണം തടയാനുള്ള നടപടികള്‍ പ്രധാന പ്രശ്‌നം കേന്ദ്രനിയമമാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് നിയമഭേദഗതി വരുത്താനാകില്ല. കര്‍ഷര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

മലപ്പുറം എടക്കര മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട സരോജിനിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.’വന്യജീവി ആക്രമണങ്ങളെ എങ്ങനെ ശാശ്വതമായി ചെറുക്കാൻ കഴിയുമെന്ന് സർക്കാർ ആലോചിക്കുന്നു. 1972ലേ കേന്ദ്ര നിയമമാണ് തടസ്സമായി നില്‍ക്കുന്നത്. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ ഒരു വന്യജീവിയെ കൊല്ലാൻ കേന്ദ്ര നിയമം അനുവദിക്കുന്നുള്ളൂ. കേന്ദ്രനിയം ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാരിനാകില്ല.’- മുഖ്യമന്ത്രി പറഞ്ഞു.

TAGS : LATEST NEWS
SUMMARY : The government abandoned the amendment to the Forest Act

Savre Digital

Recent Posts

കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: തേവലക്കരയില്‍ സ്കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം ജില്ലയില്‍ നാളെ കെ എസ് യു, എ ബി…

8 minutes ago

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

കണ്ണൂർ: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഷെറിന്റെ മോചനം അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് എത്തിയതോടെയാണ്…

37 minutes ago

കനത്ത മഴ; കാസറഗോഡ് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസറഗോഡ്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാസറഗോഡ് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ. ജില്ലയിലെ…

1 hour ago

നവകേരള സദസിനിടയിലെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തില്‍ എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.…

1 hour ago

സ്വര്‍ണക്കടത്ത്: നടി രന്യ റാവുവിന് ഒരു വര്‍ഷം തടവുശിക്ഷ

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ സിനിമാതാരം രന്യ റാവു ഒരു വര്‍ഷം ജയിലില്‍ കഴിയണമെന്ന് വിധിച്ച്‌ കോഫെപോസ ബോര്‍ഡ്.…

3 hours ago

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം: വിദ്യാർഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പോലീസ്…

3 hours ago