തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സി.പി.എം. പ്രവർത്തകനുമായിരുന്ന അശോകൻ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ എട്ട് ആർ.എസ്.എസ്. പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു. അഞ്ചുപ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്ന് പേർക്ക് ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളും 50000 രൂപ പിഴയും നല്‍കണം.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അശോകന്‍, പ്രശാന്ത് എന്നിവരാണ് പ്രതികള്‍. കേസില്‍ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ മാപ്പുസാക്ഷിയാവുകയും ചെയ്തു. 2013 മേയ് മാസം അഞ്ചാം തീയതിയാണ് അശോകന്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
TAGS : LATEST NEWS
SUMMARY : Kattakkada Asokan murder case: Double life imprisonment for the accused
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…
തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.…
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന് (19)…
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…
സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…