Categories: NATIONALTOP NEWS

പരസ്യബോർഡ് തകർന്നുവീണ് 16 പേർ മരിച്ച സംഭവം: ഒളിവിൽ പോയ പരസ്യ കമ്പനി ഉടമ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് 16 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പരസ്യ ഏജൻസി ഉടമ അറസ്റ്റിൽ. ഇഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഭവേഷ് ഭിണ്ഡെയെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തെ തുടർന്ന് പോലീസ് കേസെടുത്തതോടെ ഭവേഷ് ഭിണ്ഡെ ഒളിവിലായിരുന്നു. ഇയാളെ പിടികൂടാനായി പത്തിലധികം പോലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.

പരസ്യബോർഡുകൾ സ്ഥാപിച്ചതിന് ഭിണ്ഡെക്കെതിരെ മുമ്പും പോലീസ് കേസെടുത്തിരുന്നു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചതിന് ഇയാളെ ഇന്ത്യൻ ​റെയിൽവേ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. ഘട്ട്കോപ്പാറിലെ പന്ത് നഗറിൽ അനധികൃതമായി 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് മേയ് 13നുണ്ടായ കനത്ത കാറ്റിലും മഴയിലും പെട്രോൾ പമ്പിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ള ബോർഡിന് തൂണുകളടക്കം 250 ടൺ ഭാരമുണ്ടായിരുന്നു. നൂറോളം പേരാണ് ബോർഡിനടിയിൽ കുടുങ്ങിയത്. അപകടത്തില്‍  74 പേർക്ക് പരുക്കേറ്റിരുന്നു.

Savre Digital

Recent Posts

വളർത്തുനായ്ക്കളുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരുക്ക്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ നി​ന്ന് വ​രു​ന്ന വ​ഴി വി​ദ്യാ​ർ​ഥി​നി​യെ വ​ള​ർ​ത്തു നാ​യ​ക​ൾ ആ​ക്ര​മി​ച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…

48 minutes ago

ചെങ്കൽ ക്വാറിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

ക​ണ്ണൂ​ർ: ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി…

1 hour ago

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…

2 hours ago

വിഴിഞ്ഞം തിരഞ്ഞെടുപ്പ്: സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…

2 hours ago

കേളി ബെംഗളൂരു സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ്  അപേക്ഷകൾ  കൈമാറി

ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ. ഐ.ഡി കാര്‍ഡിനുള്ള മൂന്നാം ഘട്ട അപേക്ഷകൾ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്…

3 hours ago

കര്‍ഷക സമരത്തിലെ വയോധികയ്ക്ക് അധിക്ഷേപം: കങ്കണ റണാവത്ത് നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി

ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി നിര്‍ദേശിച്ചു. 2020-21ലെ കര്‍ഷക സമരവുമായി…

3 hours ago