KARNATAKA

സ്കൂളിലെ കുടിവെള്ളടാങ്കിൽ കീടനാശിനി തളിച്ച സംഭവം, പിടിയിലായവരില്‍ ശ്രീരാമസേന താലൂക്ക് പ്രസിഡൻ്റും; ഹീനകൃത്യമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരില്‍ ശ്രീരാമസേന ഭാരവാഹിയും. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗര്‍ പാട്ടീല്‍, മാദർ, നങ്കൻ ഗൗഡ എന്നിവരാണ് പിടിയിലായത്.

സംഭവത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ അപലപിച്ചു. മതവിദ്വേഷത്തിന്റെ പേരിൽ നടത്തിയ ഹീനകൃത്യമാണിതെന്ന് അദ്ദേഹം തന്റെ എക്സ് പോസ്റ്റില്‍ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ശ്രീരാമസേനാതലവൻ പ്രമോദ് മുത്തലിക്കിനോ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കോ പ്രതിപക്ഷനേതാവ് ആർ. അശോകിനോ ഏറ്റെടുക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ഇതിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന പോലീസിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പോസ്റ്റില്‍ കുറിച്ചു.

ജൂലൈ 14നാണ് സംഭവം. ഉച്ചഭക്ഷണത്തിനു ശേഷം കുടിവെള്ള ടാങ്കിലെ വെള്ളം കുടിച്ച 11 വിദ്യാർഥികളെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടാങ്കിൽ കൂടുതൽ വെള്ളം ഉണ്ടായിരുന്നത് കീടനാശിനിയുടെ വീര്യം കുറയാൻ ഇടയാക്കിയതാണ് വൻ അപകടം ഒഴിവാകാൻ കാരണമായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ  വിദ്യാർഥികളിലൊരാൾ താൻ ടാങ്കിൽ കീടനാശിനി കലർത്തിയതായി വെളിപ്പെടുത്തി. മിഠായികളും 500 രൂപയും നൽകിയ പ്രതികൾ പറഞ്ഞതു പ്രകാരമാണിതെന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയെ കേസിൽ മാപ്പു സാക്ഷിയാക്കിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇതരമതത്തിൽ പെട്ട ഹെഡ്മാസ്റ്ററെ സ്കൂളിൽ നിന്നു പുറത്താക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പിന്നീട്  പോലീസ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെടുകയായിരുന്നു.
SUMMARY: The incident of spraying pesticide in the school’s drinking water tank

NEWS DESK

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

8 hours ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

8 hours ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

8 hours ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

8 hours ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

8 hours ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

8 hours ago