KARNATAKA

പ്രജ്ജ്വൽ രേവണ്ണ ജയിലിലെ 15528-ാം നമ്പർ അന്തേവാസി

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷലഭിച്ച ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ 15528-ാം നമ്പർ അന്തേവാസിയാകും. ജയിലിലെ അതിസുരക്ഷാ സെല്ലില്‍ പാർപ്പിച്ചിരിക്കുന്ന പ്രജ്ജ്വലിന് കഴിഞ്ഞ ദിവസമാണ് പ്രത്യേകനമ്പർ അനുവദിച്ച് നൽകിയത്.

ശനിയാഴ്ചയാണ് ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യംചെയ്യുന്ന ബെംഗളൂരു പ്രത്യേകകോടതി പ്രജ്ജ്വലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും കർണാടക എംഎൽഎ എച്ച്.ഡി. രേവണ്ണയുടെ മകനുമാണ് ഹാസനിൽനിന്നുള്ള മുൻ എംപിയാണ് പ്രജ്ജ്വൽ.

നിലവില്‍ പ്രജ്ജ്വലിന്റെ പേരിലുള്ള ആദ്യ പീഡനക്കേസിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. മൂന്ന് ബലാത്സംഗക്കേസുകളും ഒരു തട്ടിക്കൊണ്ടുപോകൽ കേസും കോടതിയിൽ നിലവിലുണ്ട്. കഴിഞ്ഞ വർഷം മേയ് 31-നാണ് പ്രജ്ജ്വല്‍ അറസ്റ്റിലായത്. അതേസമയം പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ പരാതി നൽകാൻ കൂടുതൽ അതിജീവിതകൾ തയാറായാൽ, ഈ ഘട്ടത്തിലും കേസെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തലവനും സിഐഡി വിഭാഗം എഡിജിപിയുമായ ബി.കെ. സിങ് പറഞ്ഞു.
SUMMARY: Prajwal Revanna is inmate number 15528 of the prison.

NEWS DESK

Recent Posts

തലശേരിയില്‍ വൻ ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…

1 hour ago

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…

2 hours ago

നിതിൻരാജിന്റെ മരണം; മുൻകൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…

2 hours ago

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…

3 hours ago

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…

4 hours ago

ചാർമിനാർ എക്സ്പ്രസ്സിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച്‌ ട്രെയിനിന്റെ…

5 hours ago