കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളെല്ലാം താനും ഷർഷാദും തമ്മിലുള്ള കുടുംബ വഴക്കും, വ്യക്തി വൈരാഗ്യവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് രത്തീന വ്യക്തമാക്കി. ഷർഷാദിന്റെ പീഡനം സഹിക്ക വയ്യാതെയാണ് വിവാഹമോചനം നേടിയത്. തനിക്കെതിരെ നിരന്തരം അപവാദ പ്രചരണവും ഭീഷണിയും നടത്തിയിട്ടുണ്ട്. താൻ സംവിധാനം ചെയ്ത ‘പുഴു’ സിനിമ ഇറങ്ങിയപ്പോൾ മമ്മൂട്ടിയെ അവഹേളിച്ച് ഒരു യൂടൂബ് ചാനലിന് അഭിമുഖവും കൊടുത്തു. അന്നൊന്നും ഷർഷാദ് പറഞ്ഞത് മാധ്യമങ്ങൾ ഏറ്റെടുത്തില്ല. ഷർഷാദിന്റെ ഇപ്പോഴത്തെ ഈ പുതിയ ഡ്രാമ എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും തന്നെ നാട്ടുകാർക്കിടയിൽ ഇട്ട് കൊടുത്തു ദ്രോഹിക്കാൻ ആവാമെന്നും റത്തീന ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യം സിനിമ വച്ച് ഒരു ട്രയൽ നോക്കിയത് ഏറ്റില്ലെന്നും പാർട്ടിയെ കുറി ച്ച് പറഞ്ഞാൽ മീഡിയ വീട്ടുപടിക്കൽ വരുമെന്ന് ആരോ ഉപദേശിച്ച ബുദ്ധിയാവണമെന്നും റത്തീന പറയുന്നു. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും തനിക്ക് ഗോവിന്ദൻ മാഷിനെയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ലെന്നും അവർ വ്യക്തമാക്കി.
ഗാർഹിക പീഡനത്തിൽ കോടതി ശിക്ഷിച്ച പ്രതിയാണ് മാധ്യമങ്ങൾ ‘വ്യവസായി ‘എന്ന് വിശേഷിപ്പിക്കുന്ന ഷർഷാദ്. നിരന്തരമായ, ശാരീരിക മാനസിക, സാമ്പത്തിക പീഡനത്തെ തുടർന്നാണ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. തന്റെ പിതാവിനെ ഗ്യാരന്റർ ആക്കി ഷർഷാദ് ലോൺ എടുത്ത് തുക അടയ്ക്കാതെ കബളിപ്പിച്ചു. 2.65 കോടി രൂപയാണ് അടയ്ക്കാനുണ്ടായത്. ഗ്യാരന്റർ തന്റെ പിതാവായതിനാൽ കുടുംബ വീട് ജപ്തി നടപടിയിലേക്ക് എത്തി. അങ്ങനെയാണ് ഡോ.ടി എം തോമസ് ഐസകിനെ കണ്ട് വിഷയം പറയുന്നത്. തുടർന്ന് ജപ്തി നടപടികൾ തൽകാലം നിർത്തി, തനിക്ക് കുറച്ചു സമയം സാവകാശം ലഭിച്ചു. എന്നിട്ടും ഷർഷാദ് തുക ബാങ്കിൽ അടച്ചില്ല. സമ്മർദത്തിലായെന്ന് കണ്ടപ്പോൾ തനിക്കെതിരെ അധിക്ഷേപ പ്രചാരണം നടത്തി. തന്റെ സിനിമ പൊളിക്കാനും, അവിഹിത കഥകൾ സൃഷ്ടിക്കാനും ഷർഷാദ് ശ്രമിച്ചു. പണമടച്ചു ജപ്തി ഒഴിവാക്കിയപ്പോൾ ആ ബാങ്കിനെതിരെ ഷർഷാദ് പരാതി കൊടുത്തു. കേസ് പിൻവലിച്ച് പറയുന്നത് അനുസരിച്ചില്ലെങ്കിൽ വർഗീയ കലാപമുണ്ടാക്കുമെന്ന് ഷർഷാദ് ഭീഷണിപ്പെടുത്തിയെന്നും രത്തീന പറഞ്ഞു.
താൻ ഇയാളുടെ നിരന്തരപീഡനം സഹിക്കവയ്യാതെ വിവാഹമോചനം നേടിയതാണെന്നും തൻ്റെ പരാതിയിൽ ഷർഷാദിനെതിരേ എടുത്ത കേ സുകളുടേയും കോടതി വിധികളുടേതുമെന്ന് അവകാശപ്പെടുന്ന രേഖക ളും റത്തീന പുറത്തുവിട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
SUMMARY: The letter controversy; Ex-wife Ratina against Shershad, the current controversy is related to a family feud
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…
തൃശൂർ: തൃശൂർ വോട്ടുകൊള്ളയില്‍ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍…