Categories: NATIONALTOP NEWS

ജമ്മു കശ്മീരില്‍ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് ബി എസ് എഫ് ജവാന്മാര്‍ മരിച്ചു, 32 പേർക്ക് പരുക്ക്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ബിഎസ് എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. ബുദ്ഗാം ജില്ലയിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം നടന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. മൂന്ന് ബി എസ് എഫ് ജവാന്മാര്‍ മരിച്ചു. 32 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. ബുദ്ഗാം ജില്ലയിലെ ബ്രെല്‍ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടമുണ്ടായത്. തിരഞ്ഞെടുപ്പ് ജോലിയിലായിരുന്ന 35 ജവാന്മാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.

<BR>
TAGS : JAMMU KASHMIR | ACCIDENT
SUMMARY : The military vehicle overturned the vehicle in Jammu & Kashmir; Three BSF Jawans died, and 32 were injured

Savre Digital

Recent Posts

വയനാട് ജനവാസ മേഖലയിൽ പുലി

വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…

3 minutes ago

സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…

53 minutes ago

കാത്തിരിപ്പിന് അവസാനം; ഏഴ് വര്‍ഷത്തിന് ശേഷം കാമരാജ് റോഡ് വീണ്ടും തുറന്നു

ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…

1 hour ago

ആന്റണി രാജു അയോഗ്യൻ; എംഎൽഎ സ്ഥാനം നഷ്ടമാകും, അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…

2 hours ago

വെനസ്വേലന്‍ പ്രസിഡന്റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യ്‌​ക്കെ​തി​രെ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി​ അ​മേ​രി​ക്ക

വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…

2 hours ago

കുറ്റ്യാടി പുഴയിൽ പെൺകുട്ടി മുങ്ങിമരിച്ചു

കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ കൂട്ടുകാരികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. മണ്ണൂരിലെ ബന്ധുവീട്ടില്‍…

3 hours ago