Categories: KERALATOP NEWS

ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം, റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: ആലപ്പുഴയിലെഅസാധാരണ വൈകല്യത്തോടെ ജനിച്ച ശിശുവിന്റെ ചികിത്സാപിഴവ്‌ കണ്ടെത്താത്ത സംഭവത്തില്‍ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന്‌ ആരോഗ്യ മന്ത്രി വീണ ജോർജ്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. വീഴ്ച ഉണ്ടായവർക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രിക്കൂട്ടിച്ചേർത്തു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ ഇല്ലാത്തതായിരുന്നില്ല പ്രശ്‌നമെന്നും ചില ടെസ്റ്റുകൾ നടത്താൻ ഡോക്ടർമാർ സന്നദ്ധരാകാത്തതായിരുന്നു പ്രശ്‌നമെന്ന്‌ മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രിയിൽ സൗകര്യം വർധിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ രണ്ട് സ്‌കാനിങ് സെന്ററുകള്‍ ഇന്നലെ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തിരുന്നു.

ആലപ്പുഴ നവറോജി പുരയിടത്തില്‍ സുറുമിയ്‌ക്കാണ്‌ ഗുരുതര ശാരീരിക വൈകല്യങ്ങളോടെ ശിശു ജനിച്ചത്. ഗര്‍ഭസ്ഥാവസ്ഥയില്‍ ആലപ്പുഴ സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഇവിടെയുള്ള ഡോക്ടറുടെ വീട്ടിലുമാണ് സുറുമി ചികിത്സ തേടിയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം പലതവണ സ്കാനിങ്ങിനും വിധേയയായി. സ്‌കാനിങ്‌ റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടർ ഗർഭസ്ഥ ശിശുവിന്‌ കുഴപ്പമൊന്നും ഇല്ലെന്നാണ്‌ മാതാപിതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രസവശേഷമാണ് ശിശുവിന്‌ ഗുരുതര അംഗപരിമിതികള്‍ ഉള്ളതായി അറിയുന്നത്. ചികിത്സിച്ച ഡോക്ടർക്കും സ്‌കാനിങ്‌ നടത്തിയ സ്വകാര്യ ലാബിനും വീഴ്ച വന്നതായി ആരോപിച്ചാണ് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക്‌ ഉൾപ്പെടെ പരാതി നല്‍കിയത്.
<br>
TAGS : VEENA GEORGE
SUMMARY : The Minister said that action will be taken as soon as the report is received in the case of a baby born with serious disabilities

Savre Digital

Recent Posts

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വൈ​ഷ്ണ സു​രേ​ഷ്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…

43 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…

54 minutes ago

‘സർഗ്ഗസംഗമം’; ഉദ്യാന നഗരിയിലെ എഴുത്തുകാരുടെ ഒത്തുച്ചേരല്‍ വേറിട്ട അനുഭവമായി

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…

2 hours ago

ചെങ്കോട്ട സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ളെ കൂ​ടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അ​മീ​ർ റ​ഷീ​ദ് അ​ലി എ​ന്ന​യാ​ളാ​ണ് അറസ്റ്റിലായത്.…

2 hours ago

അനീഷ് ജോർജിന്റെ മരണം; നാളെ ബിഎൽഒമാർ ജോലി ബഹിഷ്‌കരിക്കും

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…

4 hours ago

എസ്.ഐ.ആർ എന്യൂമറേഷൻ; സൗജന്യ സഹായ സേവനവുമായി എം.എം.എ

ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…

4 hours ago